Home Featured ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 7 ഭ്രൂണങ്ങൾ ആൺകുട്ടികളുടേതെന്ന് റിപ്പോർട്ട്‌

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 7 ഭ്രൂണങ്ങൾ ആൺകുട്ടികളുടേതെന്ന് റിപ്പോർട്ട്‌

ബെളഗാവിൽ: ബെളഗാവി മുഡലാഗിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 7 ഭ്രൂണങ്ങൾ ആൺകുട്ടികളുടേ തെന്ന് ഫോറൻസിക് റിപ്പോർട്ട്. പെൺകുഞ്ഞുങ്ങളുടേതാണെന്ന് സംശയം ഉയർന്ന തോടെയാണ് വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിന് കൈമാറിയത്. കഴിഞ്ഞ ദിവസം വെങ്കിടേഷ് മെറ്റേണിറ്റി സെന്ററിന് സമീപത്തെ അഴുക്ക് ചാലിലാണ് പ്ലാസ്റ്റിക് പെട്ടികളിൽ ഉപേക്ഷിച്ച നിലയിൽ ഭ്രൂണങ്ങൾ കണ്ടെത്തിയത്.

ഫേസ്ബുക്കിലെ ശമ്ബളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും; കല്‍ക്കത്ത വിദ്യാര്‍ത്ഥിക്ക് മൂന്ന് ജോലി ഓഫറുകള്‍

കല്‍ക്കത്ത ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ (ജെ.യു) വിദ്യാര്‍ത്ഥിക്ക് ലണ്ടനിലെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കില്‍ 1.8 കോടി രൂപയുടെ വാര്‍ഷിക പാക്കേജില്‍ ജോലി . നാലാം വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വിശാഖ് മൊണ്ടല്‍ സെപ്റ്റംബറില്‍ ലണ്ടനിലേക്ക് പറക്കും.

ജെ.യുവില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ഈ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്ബള പാക്കേജാണിത്. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ നിന്നുള്ള ഒമ്ബത് വിദ്യാര്‍ത്ഥികള്‍ ഒരു കോടി രൂപയിലധികം ശമ്ബള പാക്കേജില്‍ വിദേശ ജോലി നേടിയതായി ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫേസ്ബുക്കില്‍ നിന്നുള്ള ജോലി വാഗ്ദാനമാണ് മൊണ്ടല്‍ സ്വീകരിച്ചത്. ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും തനിക്ക് ഓഫറുകള്‍ ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. “ഒരുപാട് നാളത്തെ ആഗ്രഹമാണ്. ഈ മഹത്തായ അവസരങ്ങള്‍ക്ക് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്” -മൊണ്ടാല്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നതിനായി താന്‍ സെപ്റ്റംബറില്‍ ലണ്ടനിലേക്ക് പറക്കുമെന്ന് മൊണ്ടല്‍ ‘ദി ഇന്ത്യന്‍ എക്സ്പ്രസിനോട്’ പറഞ്ഞു. “ചൊവ്വാഴ്‌ച രാത്രി എനിക്ക് ജോലി വാഗ്ദാനം ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, കോവിഡ്-19 മഹാമാരിയുടെ കാലത്ത്, നിരവധി സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും എന്റെ പാഠ്യപദ്ധതി പഠനത്തിന് പുറത്തുള്ള അറിവ് ശേഖരിക്കാനും എനിക്ക് അവസരം ലഭിച്ചു. അഭിമുഖങ്ങള്‍ മറികടക്കാന്‍ ഇത് എന്നെ സഹായിച്ചു” -വിശാഖ് പറഞ്ഞു.

ഉയര്‍ന്ന ശമ്ബള പാക്കേജ് കാരണമാണ് താന്‍ ഗൂഗിളിനേയും ആമസോണിനെയും മറികടന്ന് ഫേസ്ബുക്ക് തിരഞ്ഞെടുത്തതെന്ന് മൊണ്ടല്‍ പറഞ്ഞു. കോവിഡിന് ശേഷം ഇതാദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്രയും വലിയ അന്താരാഷ്ട്ര ഓഫറുകള്‍ ലഭിക്കുന്നതെന്ന് ജെ.യുവിലെ പ്ലേസ്‌മെന്റ് ഓഫീസര്‍ സമിത ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിക്കാലം മുതല്‍ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു മോണ്ടല്‍ എന്ന് അംഗന്‍വാടി ജീവനക്കാരിയായ മൊണ്ടലിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

“ഇത് ഞങ്ങള്‍ക്ക് അഭിമാനകരമായ കാര്യമാണ്. അവന്‍ കൂടുതല്‍ ഉയരങ്ങളിലെത്തുന്നത് കാണാന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. പഠിത്തത്തിന്റെ കാര്യത്തില്‍ എപ്പോഴും ഗൗരവത്തിലായിരുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലും ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയിലും മികച്ച മാര്‍ക്ക് നേടിയതിന് ശേഷം അവന് ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു” -അവര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group