ബെംഗളൂരു : കബ്ബൺ പാർക്കിൽ വളർത്തുനായ്ക്കളുമായി സവാരി നിരോധിച്ച് ഹോർട്ടികൾചർ വകുപ്പ്. നായ്ക്കളെ അഴിച്ചുവിടുന്നതു ജീവന് ഭീഷണിയാകുന്നുണ്ടെന്ന പ്രഭാതസവാരിക്കാരുടെ കൂട്ടായ്മ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 5 വർഷം മുൻപും സമാനമായ രീതിയിൽ കബ്ബൺ പാർക്കിൽ വളർത്തുമൃഗങ്ങളുമായി വരുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് പിന്നീട് പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ പാർക്കിൽ വളർത്തുനായ്ക്കളെ കൊണ്ടുവരുന്നതിന് ഹോർട്ടികൾചർ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.പാർക്കുകളിൽ നായ്ക്കളെ അഴിച്ചുവിടുന്നവർക്കെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ പൂർണമായി നിരോധനം ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന് കബ്ബൺ ഡോഗ് പാർക്ക് കൂട്ടായ്മ ആവശ്യപ്പെട്ടു.