ബെംഗളുരു • കോലാറിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. പിലാത്തറ പുറച്ചേരി എയിലോട് കാനക്കീൽ വീട്ടിൽ റിട്ട. അധ്യാപകൻ ദാമോദരന്റെ മകൻ ദിലീപ്കുമാർ (38) ആണ് മരിച്ചത്. ഹൊസ്കോട്ടെ ചിന്താമണി റോഡിലെ നാഗനഹള്ളിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
കോലാറിലെ വിസ്ട്രോൺ മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരനായ ദിലീപ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങുമ്പോഴാണ് അപകടം. ഇടറോഡിൽ എതിരേവന്ന ട്രാക്ടർ ബൈക്കിലിടിക്കുകയായിരുന്നു.
തൽക്ഷണം മരിച്ചു.മൃതദേഹം നന്ദഗുഡി പൊലീസ് ഇൻക്വസ്റ്റ് നടത്തി ഹൊസ്കോട്ടെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന്. മാതാവ് : റിട്ട. അധ്യാപിക രമണി, സഹോദരങ്ങൾ: സജു,സുജ