ബെംഗളൂരു:മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനു യുവാവ് അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു. മൈലസന്ദ്ര സ്വദേശിയായ ദീപ ക്ക് (26) ആണ് അമ്മ ഫാത്തിമ മേരി (45) യെ കൊലപ്പെടുത്തിയത്. ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാവിലെ ഫാത്തിമ ജോലി ചെയ്യുന്ന ഫാമിലെത്തിയ ദീപക് പുതിയ മൊബൈൽഫോൺ വാങ്ങാൻ അമ്മയോട് 20,000 രൂപ ആവശ്യപ്പെട്ടു.
ഇതിനു വിസമ്മതിച്ചതോടെ ഫാത്തിമയെ കൊലപ്പെടുത്തിയ ശേഷം പഴ്സിലുണ്ടായി 700 രൂപയുമായി കടന്നു.അജ്ഞാതർ അമ്മയെ കൊലപ്പെടുത്തിയെന്നാണ് ദീപക് പൊലീസിനോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നത്. എന്നാൽ മൃ തദേഹത്തിലെയും സാരിയിലെയും വിരലടയാളങ്ങൾ പരിശോധിച്ചശേഷം ദീപക്കാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.