വാഷിങ്ടണ്‍: ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് 1164 കോടി രൂപ പിഴയടക്കാനൊരുങ്ങി ട്വിറ്റര്‍. സ്വകാര്യവിവരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന ഉറപ്പും ട്വിറ്റര്‍ നീതിന്യായ വകുപ്പിനും ഫെഡറല്‍ ട്രേഡ് കമീഷനും നല്കി.
2013 മേയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെ കാലയളവിലേക്കാണ് പിഴ. അക്കൗണ്ട് സുരക്ഷിതമാക്കാനെന്ന വ്യാജേന ഉപഭോക്താക്കളില്‍നിന്ന് ഫോണ്‍ നമ്ബറും ഇ-മെയില്‍ വിലാസവും ട്വിറ്റര്‍ ശേഖരിച്ചിരുന്നു. എന്നാല്‍, ഈ വിവരങ്ങള്‍ പരസ്യങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല.