കര്‍ണാടകയില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് കര്‍ശന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍.സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും നിയമലംഘനമുണ്ടായാല്‍ നടപടിയെടുക്കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ബുധനാഴ്ച പറഞ്ഞു.
”ഉച്ചഭാഷണി പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും അപേക്ഷകള്‍ ഫയല്‍ ചെയ്യാന്‍ 15 ദിവസത്തെ സമയം നല്‍കുകയും ചെയ്തു. രാത്രി പത്തിനും പുലര്‍ച്ചെ ആറിനുമിടയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കും. നിയമലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. അനുമതിയില്ലാതെ ആര്‍ക്കും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഉച്ചഭാഷിണികളും പബ്ലിക് അഡ്രസ് സംവിധാനങ്ങളും ഉപയോഗിക്കുന്നവര്‍ 15 ദിവസത്തിനകം നിയുക്ത അതോറിറ്റിയില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങണം;;- മന്ത്രി പറഞ്ഞു.