Home Featured ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ പുറകോട്ട്

ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ പുറകോട്ട്

by admin

ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ പുറകോട്ട് പോയെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ കണക്കെടുത്താല്‍ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലും ഇന്ത്യ ഉള്‍പ്പെടുന്നില്ല എന്നാണ് ഓക്‌ല പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

2021 മാര്‍ച്ചിലെ റിപ്പോര്‍ട്ടിലും ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യയ്ക്ക് കാര്യമായ പുരോഗതിയില്ലെന്നും ഓക്‌ല റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്രോഡ്‌ബാന്‍ഡ് വേഗത്തിലും ഇന്ത്യയ്ക്ക് കാര്യമായ പുരോഗതി ഒന്നുമില്ല എന്നാണ് ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 5 സ്ഥാനം താഴോട്ട് പോയ. നിലവില്‍ 120 ആം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. 2021 മാര്‍ച്ചിലെ റിപ്പോര്‍ട് പ്രകാരം മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡില്‍ യുഎഇയാണ് ഒന്നാമത് ഉള്ളത്.

ഇതിന് മുമ്ബുണ്ടായിരുന്ന റാങ്കിങ്ങിലും യുഎഇ ആയിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗണ്‍‌ലോഡ് വേഗം 266.66 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 32.05 എംബിപിഎസും ആണ്.

You may also like

error: Content is protected !!
Join Our WhatsApp Group