സ്മാർട്ട് ഫോൺ ബാറ്ററി ലൈഫിനെ കുറിച്ച് പരാതി പറയുന്നവരാണ് നമ്മളെല്ലാവരും. വളരെ പെട്ടെന്ന് ചാർജ് തീരുന്നു എന്നാണ് പലരുടെയും പരാതി.ഈ ചാർജ് തീരുന്ന അതെ സ്പീഡിൽ ചാർജ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മറ്റു ചിലർ.
അതെ ചാർജ് ചെയ്യലിന് കുറച്ചു കൂടി വേഗത കൂടിയെങ്കിൽ എന്ന് നിങ്ങളിൽ പലരും ആഗ്രഹിക്കുന്നുണ്ടാകും.ഇതാ നിങ്ങളുടെ സ്മാർട്ട് ഫോൺ വളരെ പെട്ടെന്ന് ചാർജ് ചെയ്യാനുള്ള ചില മാർഗങ്ങൾ.
ചാർജ് ചെയ്യുമ്ബോൾ ഫോൺ ഓഫ് ചെയ്യുക നിങ്ങൾക്ക് നിങ്ങളുടെ സ്മാർട്ട് ഫോൺ പെട്ടെന്ന് ചാർജ് ചെയ്യണം എന്നുണ്ടെങ്കിൽ അത് ഓഫാക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. അങ്ങിനെ വരുമ്ബോൾ ചാർജ് ചെയ്യുന്ന ബാറ്ററി നഷ്ടമാവാതിരിക്കുകയും അത് ചർജിംഗ് ടൈംകുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഇനി പവർ ബട്ടൺ പ്രസ് ചെയ്യാൻ നിങ്ങൾ അത്ര തല്പരർ അല്ലെങ്കിൽ നേരെ പോയി എയർപ്ലെയിൻ മോഡ് അമർത്തുക. അങ്ങിനെ വരുമ്ബോൾ അത് സെല്ലുലാർ സിഗ്നലും വൈഫൈയും തിരയാതിരിക്കുകയും ചാർജിനെ സൂക്ഷിക്കുകയും ചെയ്യും.
ഇനി അതും ചെയ്യാൻ കഴിയില്ലെങ്കിൽ ചാർജ്ചെയ്യുമ്ബോൾ ഫോൺ കൈ കൊണ്ട് തൊടാതിരിക്കുക.സ്ക്രീൻ ലോക്ക് ചെയ്ത ശേഷം ചാർജ് ആകുന്നതു വരെ കാത്തിരിക്കുക.ഒരു വാൾ ചാർജർ ഉപയോഗിക്കുക യു എസ് ബി പോർട്ടിനേക്കാൾ വേഗതയിൽ ഒരു സ്മാർട്ട് ഫോൺ വാൾ ചാർജറിലൂടെയായിരിക്കും പെട്ടെന്ന് ചാർജാവുക.
ആപ്പിൾ കമ്ബനി പോലും നമ്മോടു പറയുന്നത് അങ്ങിനെ ചെയ്യാനാണ്. അതാണ് ഏറ്റവും നല്ല മാർഗം ആളെ ചൂടാക്കാതിരികുക.ഒരു ഫോണിനു എപ്പോഴും നല്ലത് അധികം ചൂടാകാതെ ഇരിക്കുന്നതാണ്. തണുപ്പിലാണ് ബാറ്ററി ചാർജ് കൂടുതൽ സമയം സൂക്ഷിക്കുക.
ചൂടൻ അന്തരീക്ഷം ബാറ്ററിയുടെ പെർഫോമൻസിനെ ബാധിക്കും.വെയിലത്ത് നിർത്തിയിടുന്ന കാറിൽ നിങ്ങളുടെ സ്മാർട്ട് ഫോൺ സൂക്ഷിക്കുന്നതും ഫോൺ ബാറ്ററിയെ കൊല്ലും.ചില ഫോൺ കവറുകളും ഇങ്ങനെ ബാറ്ററിയെ കൊല്ലുന്ന സാധനങ്ങളാണ്.
ചാർജ് ചെയ്യുമ്ബോൾ കവർ ഇട്ട ഒരു ഫോൺ ചൂടാവുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നെങ്കിൽ ഉടനെ ആ കവർ എടുത്തു കളയുന്നതാണ് നല്ലത്. ഒരു ഫോൺ എപ്പോഴും 22 ഡിഗ്രിയിൽ സൂക്ഷിക്കുന്നതാണ് ഉത്തമം.
യു എസ് ബി ചാർജിംഗ് സ്പീഡ് കൂട്ടുക വാൾ ചാർജർ എന്നൊരു ഓപ്ഷൻ നിങ്ങളുടെ മുന്നിൽ ഇല്ലെങ്കിൽ പിന്നെ യു എസ് ബി ചാർജിംഗ് സ്പീഡ് കൂട്ടുകയാണ് അടുത്ത മാർഗം. യു എസ് ബി വഴി ചാർജ് ചെയ്യുമ്ബോൾ ഫോണും നിങ്ങളുടെ കമ്പ്യൂട്ടറും സിങ്കനൈസ് ചെയ്യാതിരിക്കുക.
അത് പോലെ ആ സമയത്ത് മറ്റെല്ലാ യു എസ് ബികളും കമ്പ്യൂട്ടറുമായി ഘടിപ്പിക്കാതിരിക്കുക.അത് പോലെ ചാർജ് ചെയ്യുമ്ബോൾ നിങ്ങളുടെ കമ്പ്യൂട്ടർ സ്റ്റാന്റ് ബൈ മോഡിലോ ഹൈബർനേഷൻ മോഡിലോ ഇടാതിരിക്കുക.
ഇത് നിങ്ങളുടെ ഫോണിലെ ബാറ്ററിയെ ഊറ്റികുടിക്കുന്നതിനു ഇടയാക്കും.ബാറ്ററി മെയിൻടനൻസ്നിങ്ങൾ ഉപയോഗിക്കുന്നത് ലിഥിയം ബാറ്ററി ആണെങ്കിൽ മാസത്തിലൊരിക്കൽ 100% വും ചാർജ് ചെയ്ത ശേഷം സ്വിച്ച് ഒഫാകുന്നത് വരെ കാത്തിരിക്കുന്നത് നല്ലതാണ്.