Home Featured കൈരളി അക്ഷരോത്സവം ഇന്ന്

കൈരളി അക്ഷരോത്സവം ഇന്ന്

by admin

ബെംഗളൂരു: വിമാനപുര കൈരളി കലാസമിതി കണ്ണൂർ കൈരളി ബുക്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അക്ഷരോത്സവം ഞായറാഴ്ച കൈരളി നിലയം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30-ന് കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷൻ ഡോ.ചന്ദ്രശേഖര കമ്പാർ ഉദ്ഘാടനം ചെയ്യും. കവി സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തും. കന്നഡ കവി പ്രൊഫ. ഹം.പാ. നാഗരാജയ്യ, മാതൃഭൂമി ഡയറക്ടർ മേഘ വിജയപത്മൻ, ഡോ.മോഹൻ കുണ്ടാർ, പയ്യന്നൂർ കുഞ്ഞിരാമൻ, ഡോ.പ്രസന്ന സന്തേകടൂർ തുടങ്ങിയവർ പങ്കെടുക്കും.
സുധാകരൻ രാമന്തളി വിവർത്തനം ചെയ്ത ഡോ.ചന്ദ്രശേഖര കമ്പാറുടെ നോവൽ ‘ശിവന്റെ കടുന്തുടി’, ഡോ.പ്രസന്ന സന്തേകടൂരിന്റെ നോവൽ ‘സു’, ഡോ.മോഹൻ കുണ്ടാറും പയ്യന്നൂർ കുഞ്ഞിരാമനുംചേർന്ന് വിവർത്തനംചെയ്ത പ്രൊഫ.ഹം.പാ. നാഗരാജയ്യയുടെ കാവ്യം ‘ചാരുവസന്ത’, വിഷ്ണുമംഗലം കുമാറിന്റെ നോവൽ ‘സ്നേഹസാന്ദ്രം രവിനിവേശം’ ഡോ.പി. ഹരികുമാറിന്റെ കവിതാസമാഹാരം ‘പ്രവാസിയുടെ മുണ്ട്’ എന്നിവ അക്ഷരോത്സവത്തിൽ പ്രകാശനം ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group