ഇന്റര്‍നെറ്റ് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നു കയറിയതോടെ വ്യത്യസ്ഥമായ തൊഴിലവസരങ്ങളും ഉടലെടുത്തിരിക്കുകയാണ്.വിചിത്രമായ ജോലികളും അവയ്ക്ക് ലഭിക്കുന്ന ശമ്പളവും ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ജോലി വാഗ്ദാനം ചെയ്യുകയാണ് ഒരു അമേരിക്കന്‍ കമ്പനി.
സെക്സ് ടോയ്സ്, സെക്സ് എന്നിവയെ കുറിച്ചുള്ള ലേഖനങ്ങളും, വീഡിയോകളും, ഉത്പന്നങ്ങളും പങ്കുവയ്ക്കുന്ന ഒരു വെബ്സൈറ്റ് കമ്പനിക്കുണ്ട്.അവരുടെ വെബ്സൈറ്റില്‍ ഒരു തസ്തികയിലേക്ക് ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കയാണ്. പോസ്റ്റിന്റെ പേര് ഹെഡ് ഓഫ് പോണ് റിസര്‍ച്ച്.
ഓണ്‍ലൈനില്‍ പോണോഗ്രാഫിക് വീഡിയോകള്‍ കാണുക എന്നതാണ് ജോലി.ഓണ്‍ലൈനില്‍ പോണ് സിനിമകള്‍ കാണുന്നതിന് കമ്പനി വ്യക്തിയ്ക്ക് മണിക്കൂറിന് 1500 രൂപയാണ് ശമ്പളമായി നല്‍കുന്നത്.പക്ഷേ, വെറുതെ പോണ് വീഡിയോകള്‍ കണ്ട് പോവുകയല്ല, മറിച്ച് സെക്സ് പൊസിഷനുകളും, രതിമൂര്ച്ഛയുടെ എണ്ണവും, ദൈര്‍ഘ്യവും, സ്ത്രീ പുരുഷാനുപാതവും പോലുള്ള വിവരങ്ങള്‍ വീഡിയോകളില്‍ നിന്ന് ശേഖരിക്കണം.
വീഡിയോകളിലെ പ്രവണതകള്‍/ സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള റിപ്പോര്‍ട്ട് നടത്താന്‍ ഈ ഡാറ്റ പിന്നീട് ഉപയോഗിക്കുന്നതായിരിക്കുമെന്ന് കമ്പനി പറഞ്ഞു.‘പോണ് കാണാന്‍ പണം വേണോ? എന്നാല്‍, ഞങ്ങളുടെ കമ്പനിയില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ജോലിയുണ്ട്. ഇതിന്റെ അകവും പുറവും ഞങ്ങള്‍ ആഴത്തില്‍ പരിശോധിക്കുകയാണ്. ഇത് ചെയ്യുന്നതിന് ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്!’ എന്നായിരുന്നു കമ്പനിയുടെ പരസ്യം.
പോണ് റിസര്‍ച്ച് മേധാവിയുടെ തസ്തികയിലേക്ക് അപേക്ഷിക്കാന്‍, 21 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടായിരിക്കണം.ഈ റോള്‍ 100% വിദൂരമാണെന്നും അതിനാല്‍ ലോകത്ത് നിങ്ങള്‍ എവിടെയാണെന്നത് പ്രശ്നമല്ലെന്നും കമ്പനി പറയുന്നു. അപേക്ഷിക്കാനായി കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവിടെയുള്ള ഓണ്‍ലൈന്‍ ഫോമില്‍ നിങ്ങളുടെ പേര്, ഇമെയില്‍, നിലവിലെ തൊഴില്‍ നില എന്നിവയെ കുറച്ച് ലളിതമായ വിശദാംശങ്ങള്‍ നല്‍കുക. കൂടാതെ നിങ്ങള്‍ എന്തിനാണ് ഈ ജോലി തെരഞ്ഞെടുക്കുന്നതെന്നും, നിങ്ങളുടെ യോഗ്യത എന്താണെന്നും അപേക്ഷയില്‍ വിശദമാക്കണം.‘പോണ് ബില്യണുകളുടെ വ്യവസായമാണ് ഇന്ന്. അതിനാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ പ്രവണതകളെ കുറിച്ച് കൂടുതല്‍ പഠിക്കുക എന്ന ആശയമാണ് ഞങ്ങള്‍ ഇതിലൂടെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. ആളുകളുടെ മുന്‍ഗണനകള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മികച്ച 100 വീഡിയോകളിലെ സെക്സ് പൊസിഷനുകള്‍ പര്യവേക്ഷണം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത്’ ബെഡ്ബൈബിളിലെ പ്രധാന കണ്ടെന്റ് ക്രിയേറ്ററായ എഡ്വിന കെയ്റ്റോ പറഞ്ഞു.
ഇതില്‍ നിന്ന് പല രസകരമായ കാര്യങ്ങളും കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയില്‍ വേറെയും ജോലി ഒഴിവുകളുണ്ട്.സെക്സ് ടോയ് ടെസ്റ്റേര്സ് ആന്‍ഡ് റിവ്യൂവേഴ്സ് എന്നതിലേക്കും ബെഡ്ബൈബിള്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.എന്നാല്‍, ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ആര്‍ക്കും അവര്‍ ശമ്പളമായി പണം നല്‍കുന്നില്ല.
പകരം, നിരൂപകര്‍ക്ക് അവര്‍ പരീക്ഷിക്കുന്ന സെക്സ് ടോയ്സ് സൗജന്യമായി ലഭിക്കും.അവര്‍ക്ക് അവ സ്വന്തമായി ലഭിക്കും. ഇതിനായി അപേക്ഷിക്കുന്നവര്‍ക്ക് രതിമൂര്‍ച്ഛ ആസ്വദിക്കണം എന്നതാണ് നിബന്ധന.18 വയസ്സിനു മുകളിലുള്ളവരായിരിക്കണം, സാഹസികതയുള്ളവരായിരിക്കണം. എന്നാല്‍, ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നുള്ളവരായിരിക്കണം. അത് സാധിക്കാത്തവര്‍ക്ക് പോണ് റിസര്‍ച്ച് മേധാവി സ്ഥാനത്തേക്ക് അപേക്ഷിക്കാം.