Home Featured സഫാരി ഗ്രൂപ്പിന്റെ സഹകരണത്തോടെ പന്ത്രണ്ട് യുവത്വങ്ങള്‍ക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യമൊരുക്കി ആള്‍ ഇന്ത്യ കെ.എം.സി.സി ബാംഗ്ലൂര്‍

സഫാരി ഗ്രൂപ്പിന്റെ സഹകരണത്തോടെ പന്ത്രണ്ട് യുവത്വങ്ങള്‍ക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യമൊരുക്കി ആള്‍ ഇന്ത്യ കെ.എം.സി.സി ബാംഗ്ലൂര്‍

ബാംഗ്ലൂര്‍: നിര്‍ദ്ധനരായ 12 കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യമൊരുക്കി ആള്‍ ഇന്ത്യ കെ.എം.സി.സി ബാംഗ്ലൂര്‍ സെന്‍ട്രല്‍ കമ്മിറ്റി.കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മതരാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും എം.എല്‍.എ യുമായ രാമലിംഗ റെഡ്‌ഡി ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് എം ഡിയുമായ സൈനുല്‍ ആബിദീന്‍ മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുളള എന്നിവരാണ് സമൂഹ വിവാഹം നടത്തുന്നതിന് സാമ്ബത്തികമായി പിന്തുണച്ചത്.

നാളിതുവരെ 4 ഘട്ടങ്ങളിലായി കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറിലധികം യുവതി യുവാക്കള്‍ക്കാണ് എ.ഐ.കെ.എം.സി.സി ഒരുക്കിയ സമൂഹവിവാഹത്തിലൂടെ പുതിയ ജീവിതം ലഭ്യമായിട്ടുള്ളത്. എ.ഐ.കെ.എം.സി.സി ബാംഗ്ലൂര്‍ പ്രസിഡന്റ് അധ്യക്ഷതയും ജനറല്‍സെക്രട്ടറി എം.കെ.നൗഷാദ് സ്വാഗതവും എം.എ.അമീറലി നന്ദിയും പറഞ്ഞു.

സിറ്റി ജുമാ മസ്ജിദ് ചീഫ് ഇമാം മൗലാന മഖ്‌സൂദ് ഇമ്രാന്‍ റഷാദിനി കാഹിന്മുഖ്യ കാര്‍മികത്വം വഹിച്ചു.ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രി സി.എം.ഇബ്രാഹിം, സൗമ്യ റെഡ്ഡി എം.എല്‍.എ, യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി, മുസ്ലിം ലീഗ് ദേശിയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേഠ്, സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍, ഹമീദ് നരിക്കോളി, അടിയോട്ടില്‍ അമ്മദ്, കക്കാട്ട് പോക്കര്‍, റിയാസ്നച്ചോളി, അലി എടവത്ത് കണ്ടി, മുജീബ് കക്കാട്ട്, സിദ്ധാപുര എസ്.ഐ.രാജ് റാം എന്നിവര്‍ സന്നിഹിതരായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group