ഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ സാധാരണനിലയിലേക്ക് മടങ്ങുന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ ( സിഎംഐഇ ) പ്രതിമാസ ടൈംസീരിയസ് ഡാറ്റ.
2022 ഫെബ്രുവരിയില്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 8.10 ശതമാനമായിരുന്നു. മാര്‍ച്ചയായപ്പോള്‍ ഇത് 7.6 ശതമാനമായും ഏപ്രില്‍ രണ്ടിന് 7.5 ശതമാനമായും കുറഞ്ഞു, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനവും ഗ്രാമങ്ങളില്‍ 7.1 ശതമാനവുമാണെന്ന് കണക്കുകള്‍ പറയുന്നു.
സിഎംഐഇയുടെ കണക്കുകള്‍ പ്രകാരം, മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലായിരുന്നു. 26.7 ശതമാനമായിരുന്നു ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. രാജസ്ഥാനിലും ജമ്മു കശ്മീരിലും 25 ശതമാനം ബിഹാറില്‍ 14.4 ശതമാനവും, ത്രിപുരയില്‍ 14.1 ശതമാനവും, പശ്ചിമ ബംഗാളില്‍ 5.6 ശതമാനവുമാണ് തൊഴില്ലായ്മ നിരക്ക് എന്ന് സിഎംഐഇ കണക്കുകള്‍ പറയുന്നു.
എന്നാല്‍ ഈ വര്‍ഷം ജനുവരിയെയും ഫെബ്രുവരിയെയും അപേക്ഷിച്ച് മാര്‍ച്ചായപ്പോഴേക്കും കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് കൂടിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരിയിലും ഫെബ്രുവരിയിലും 5 ശതമായിരുന്നു കേരളത്തിലെ തൊഴില്ലായ്മ നിരക്കെങ്കില്‍ മാര്‍ച്ചില്‍ ഇത് 6.7 ശതമാനമായി വര്‍ധിച്ചു. 2021 ഏപ്രിലില്‍, മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 7.97 ശതമാനവും കഴിഞ്ഞ വര്‍ഷം മേയില്‍ 11.84 ശതമാനവുമായി ഉയര്‍ന്നു.കര്‍ണാടകയിലും ഗുജറാത്തിലും 2022 മാര്‍ച്ചില്‍ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയത്. 1.8. ശതമാനം വീതമാണ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്.
അതേ സമയം മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറയുന്നുണ്ടെങ്കിലും, ഇന്ത്യ പോലുള്ള ഒരു ‘ദരിദ്ര’ രാജ്യത്തിന് ഇത് ഇപ്പോഴും ഉയര്‍ന്നതാണെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്ബത്തിക ശാസ്ത്രത്തില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ അഭിരൂപ് സര്‍ക്കാര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മഹാമാരി ആഞ്ഞടിച്ച കഴിഞ്ഞ രണ്ടുവര്‍ഷത്തിന് ശേഷം സമ്ബദ് വ്യവസ്ഥ വീണ്ടും പഴയരീതിയിലേക്ക് വരുന്നതായാണ് ഈ അനുപാതത്തിലെ കുറവ് കാണിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ആളുകള്‍ക്ക്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍, തൊഴിലില്ലാതെ തുടരാന്‍ കഴിയില്ല, അതിനായി അവര്‍ തങ്ങളുടെ വഴിയില്‍ വരുന്ന ഏത് ജോലിയും ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും അഭിരൂപ് സര്‍ക്കാര്‍ പറഞ്ഞു.
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/04/04104834/WhatsApp-Image-2022-04-04-at-4.11.46-PM-576x1024.jpeg)
3 മാസം ആത്മവിശ്വാസത്തോടെ പഠിക്കാൻ തയ്യാറാണോ ❓
കാർണിവൽ ഇൻഫോപാർക്കിൽ നിന്നും avodha നൽകുന്നു നിങ്ങൾക്ക് വേണ്ടി തൊഴിൽ സാധ്യതയുള്ള 24 കോഴ്സുകൾ വെറും 2800 രൂപക്ക് അതും 100% 💯 പ്ലേസ്മെന്റ് നോടൊപ്പം.
Call: 9778185956
കോഴ്സുകൾ 👇
1.Ethickal Hacking
2.UI/UX Designer
3.Digital Marketing
4.Stock Market
5.Excel Tally Gst
6.Data Science and AI
7.Graphics designing and Video eding
8.Medical Coding
9.Android
10.Python
11.Flutter
12.Php developer
13.Game development
14.Autocad ,3dx max,rivet
15.Autocad Catia, Solidworks
16.ECAD, MEP, HVAC
17.Mobile Mechanics
18.Relationship Management
19.Corporate Office Assistant
20.AC Mechanic
21.Hospital Management
22.Store Management
23.Spoken English
24.pharmacovigilance
3 മാസത്തെ കോഴ്സും 3മാസത്തെ ഇന്റേൺഷിപ്പും എന്ന രീതിയിലാണ് ഈ ട്രെയിനിങ് ഏർപ്പെടുത്തിയിട്ടുള്ളത്!
ഒരു തൊഴിൽ പഠിച്ചു വേഗത്തിൽ തൊഴിൽ സമ്പാദിക്കു… കൂടുതൽ വിവരങ്ങൾക്ക് എത്രയും വേഗം ബന്ധപ്പെടുക
👇👇
Phone : 9778185956
Whatsapp: https://wa.me/message/DX3EIHQZ