Home Featured കോവിഡ് കാലത്തു കൈതാങ്ങായി ബെംഗളൂരു കെ എം സി സി : 200 കുടുംബങ്ങൾക്ക് ധനസഹായം നൽകി

കോവിഡ് കാലത്തു കൈതാങ്ങായി ബെംഗളൂരു കെ എം സി സി : 200 കുടുംബങ്ങൾക്ക് ധനസഹായം നൽകി

by admin
bengaluru aikmcc helps 200 families

ബെംഗളൂരു :വൈറസ് വ്യാപന പ്രതിസന്ധിയിൽ പകച്ച് നിൽക്കുന്ന സാദാരണക്കാരിൽ സാദാരണക്കാരായ വീട്ടമ്മമാർക്ക് ആൾ ഇന്ത്യ കെഎംസിസി ബെങ്കളൂരു സെൻട്രൽ കമ്മറ്റിയുടെ പെരുന്നാൾ കൈനീട്ടം വ്യാഴാഴ്ച വൈകുന്നേരം താനീറോഡ് ഭാഗത്ത് വിതരണം നടത്തി.

കോവിഡ് ലോക്കഡോൺ കാരണം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന 200 കുടുംബങ്ങൾക്ക് 1000 രൂപവെച്ച് ധന സഹായം ലഭിച്ചു.റംസാൻ വ്രതം അവസാനിക്കുകയും പെരുന്നാൾ അടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബെംഗളൂരു എ ഐ കെഎംസിസി(AIKMCC) ധന സഹായം നടത്തിയത് . ഇതിനായ് 2 ലക്ഷം രൂപയാണ് സെൻട്രൽ കമ്മറ്റി നീക്കിവെച്ചത്.

താനീറോഡ് ഭാഗത്തുളള ഡി ജെ ഹളളി,ശാംപുര റോഡ്,കെ ജി ഹളളി,ഗോവിന്ദ പുര,സാറാ പാളയ,ഹെഗ്ഡെ നഗർ തുടങ്ങിയ സ്ഥലങ്ങളിൽ താമസക്കാരായ നിർധന കുടുബങ്ങൾക്കാണ് ധനസഹായ വിതരണം നടത്തിയത് .എം കെ നൗഷാദ് മുസ്ഥഫ താനീറോഡ് മുഹമ്മദ് ടി കെ വനിതാ വിഭാഗം പ്രവർത്തക സാജിദ താനീറോഡ് തുടങ്ങിയവർ നേതൃത്ത്വം നൽകി.

bangalore malayali news portal join whatsapp group

കോവിഡ് ലോക്കഡോൺ തുടങ്ങിയത് മുതൽ നിരവധി വാഹനങ്ങളിലായി ഒട്ടനവധി മലയാളികളെ നാട്ടിലെത്തിച്ചു കഴിഞ്ഞു ഇവർ , കൂടാതെ ഒറ്റപ്പെട്ടു കിടക്കുന്നവർക്കും അശരണർക്കും ഭക്ഷണവും മരുന്നുകളും യാത്ര സൗകര്യങ്ങളും ഉൾപ്പെടെ ഏർപ്പെടുത്തി AIKMCC ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത് . അതിനു വേണ്ടി കോവിഡ് വാർ റൂം സജ്ജമാക്കി ഹെല്പ് ഡെസ്കുകളിൽ ഊണും ഉറക്കവുമില്ലാതെ മലയാളികളുടെ ഫോൺ കോളുകൾ സ്വീകരിക്കുകയാണ് ബെംഗളൂരു AIKMCC യുടെ പോരാളികൾ .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group