Home Featured കുട്ടികളോടാണോ കളി;കണക്ക് ടീച്ചര്‍ എന്നെ തല്ലി’; മൂന്നാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി, അമ്പ രന്ന് അധ്യാപകര്‍

കുട്ടികളോടാണോ കളി;കണക്ക് ടീച്ചര്‍ എന്നെ തല്ലി’; മൂന്നാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി, അമ്പ രന്ന് അധ്യാപകര്‍

ഹൈദരാബാദ്: കണക്ക് അധ്യാപിക തല്ലിയെന്ന പരാതിയുമായി വിദ്യാ‍ര്‍ത്ഥി പൊലീസ് സ്റ്റേഷനില്‍ . അധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നാണ് വിദ്യാ‍ര്‍ത്ഥിയുടെ ആവശ്യം.വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അധ്യാപിക അടിച്ചതിനെ കുറിച്ച്‌ പരാതി പറയുന്ന കുട്ടിയുടെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കുട്ടിയോട് സ്നേഹത്തോടെ പെരുമാറുന്ന എസ് ഐ രമാ ദേവിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായിരിക്കുകയാണ്. ഹൈദരാബില്‍ നിന്നുള്ളതാണ് വീഡിയോ.മൂന്നാം ക്ലാസില്‍ പഠിക്കുന്ന അനില്‍ എന്ന കുട്ടിയാണ് അധ്യാപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്കൂളിന് 200 മീറ്റര്‍ അടുത്തുള്ള സ്റ്റേഷനിലെത്തിയത്. ഉച്ച ഭക്ഷണത്തിന്റെ ഇടവേളയില്‍ കുട്ടി നടന്ന് സ്റ്റേഷനിലെത്തുകയായിരുന്നു. ക്ലാസില്‍ ബഹളം വച്ചതിനും പഠിക്കാത്തനുമാണ് തന്നെ അധ്യാപക തല്ലിയതെന്ന് കുട്ടി പറഞ്ഞു. പറയുന്നത് മുഴുവന്‍ എസ് ഐ രമാദേവി കേട്ടു. തുട‍ര്‍ന്ന് സ്കൂളിലെത്തി കാര്യങ്ങള്‍ അന്വേഷിച്ച്‌ തീര്‍പ്പാക്കി. കുട്ടികളെ തല്ലരുതെന്ന് അധ്യാപകരോട് പറഞ്ഞു. ടീച്ചറും കുട്ടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീ‍ര്‍പ്പാക്കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group