Home Featured മീഡിയ വണ്‍ വിലക്ക്; ഹൈക്കോടതി‍ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍

മീഡിയ വണ്‍ വിലക്ക്; ഹൈക്കോടതി‍ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍

തിരുവനന്തപുരം: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ ഫയല്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് എന്നാണ് വിധിപകര്‍പ്പില്‍ നിന്നും മനസിലാകുന്നത്. എന്നാല്‍ ഇത്തരമൊരു കോണ്‍ഫിഡന്‍ഷ്യല്‍ ഫയലിനെക്കുറിച്ച്‌ വാദം നടന്നപ്പോള്‍ പരാമര്‍ശമുണ്ടായിട്ടില്ല. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ലെന്നും പ്രമോദ് രാമന്‍ പറഞ്ഞു.

ജനുവരി 31നാണ് ചാനലിന്റെ സംപ്രേഷണം വിലക്കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവിനെതിരെ ചാനല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയിരുന്നത്.

മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ചാനലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയായിരുന്നു ഹാജരായി. ഭരണഘടനാപരമായ പ്രശ്‌നമാണ് മീഡിയവണ്‍ ഉന്നയിച്ചതെന്ന് ദുഷ്യന്ത് ദവെ വാദിച്ചു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി ഹാജരായി.

You may also like

error: Content is protected !!
Join Our WhatsApp Group