ഈ കൊവിഡ് കാലഘട്ടത്തിൽ ലോക്ക്ഡൗണിന് ഇളവുകൾ നൽകാനും ജീവിതം പുനരാരംഭിക്കാനുമുള്ള തീരുമാനങ്ങളും രാജ്യങ്ങൾ പുനഃപരിശോധിക്കുമ്പോഴും കൊറോണ വൈറസ് കൂടുതൽ ജീവനുകൾ അപഹരിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുന്നു.
നിലവിൽ കൊവിഡ് 19 പ്രതിരോധിക്കാൻ കൃത്യമായ മരുന്ന് ലോകത്തെവിടേയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ കൊവിഡിനെതിരെയുള്ള വാക്സിനുകൾ വികസിപ്പിക്കുന്ന തിരക്കിലാണ് ശാസ്ത്രലോകം. ഏഴ് – എട്ട് മികച്ച വാക്സിനുകൾ പരീക്ഷണഘട്ടത്തിൽ ഉണ്ട്.എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
അതിനിടെ കൊവിഡ് 19നെതിരെ ആദ്യം വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുകയും ഒന്നാംഘട്ട പരീക്ഷണം വിജയകരമാണെന്നും വാക്സിൻ നിർമാതാക്കളായ അമേരിക്കൻ കമ്പനി ‘മൊഡേണ’ ഇപ്പോൾ അവകാശപ്പെടുന്നു.
ആദ്യഘട്ടത്തിൽ എട്ട് പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. ലാബിൽ നടന്ന പരീക്ഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത് ഇവരിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ്.
കൊവിഡ് രോഗം ഭേദമായവരിൽ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്സിൻ പരീക്ഷിച്ചവരിൽ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും മരുന്ന് കമ്പനിയായ മൊഡേണ് അവകാശപ്പെടുന്നു. മാർച്ചിൽ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാൽ രണ്ടാം ഘട്ടത്തിൽ 600 പേരിൽ വാക്സിൻ ഉടൻ പരീക്ഷിക്കും. ജൂലൈയോടെ മൂന്നാം ഘട്ട പരീക്ഷണം നടക്കുമെന്നും മൊഡേണ പറയുന്നു.
ഈ മാസം തന്നെ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് കമ്പനിക്ക് എഫ്ഡിഎ അനുമതി നൽകി കഴിഞ്ഞു. മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്സിൻ പ്രയോജനപ്പെടുമെന്ന് കണ്ടാൽ 2021ൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാകും എന്നും മരുന്ന് കമ്പനിയുടെ ചീഫ് മെഡിക്കൽ ഓഫീസറായ താൽ സാക്സ് പറഞ്ഞു. ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയത്.
- ചൊവ്വാഴ്ച മുതൽ കർണാടകയിൽ പുതിയ സോണിംഗ് മാനദണ്ഡങ്ങൾ നിലവിൽ വരും
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ
- ബംഗളുരുവിൽ സലൂണുകളടക്കം തുറന്നു പ്രവർത്തിക്കും : ഞായറാഴ്ച സമ്പൂർണ കർഫ്യു
- 99 പുതിയ കേസുകൾ : ബാംഗ്ലൂരിൽ മാത്രം 24 പേർക്ക് കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇന്ന് .
- വീടുകളിൽ ടെസ്റ്റ്-ബാംഗ്ലൂരിലുള്ള മുഴുവൻ പേരെയുംപരിശോധിക്കാൻ ബിബിഎംപി
- ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു
- രാജ്യത്തു ലോക്കഡോൺ 4.0 മെയ് 31 വരെ നീട്ടി , മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും
- നിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/