Home covid19 രാജ്യത്തു ലോക്കഡോൺ 4.0 മെയ് 31 വരെ നീട്ടി , മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും

രാജ്യത്തു ലോക്കഡോൺ 4.0 മെയ് 31 വരെ നീട്ടി , മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും

by admin

ഡൽഹി : രാജ്യത്തു കോവിഡ് 19 ലോക്കഡോൺ മെയ് 31 വരെ നീട്ടിയതായി കേന്ദ്ര സർക്കാർ . അത് സംബന്ധിച്ച മാർഗ രേഖ ഇന്ന് വൈകുന്നേരം പുറപ്പെടുവിപ്പിക്കും .കർണാടകയിൽ മെയ് 19 നീട്ടി

കൂടുതൽ ഇളവുകളുമായി ലോക്കഡോണിന്റെ നാലാം ഘട്ടം ക്രമീകരിക്കാനാണ് സാധ്യത , എന്നാൽ കർണാടക നിലവിൽ 2 ദിവസവും തമിഴ് നാട് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ 31 ദിവസവും കേന്ദ്ര സർക്കാർ ഉത്തരവ് വരുന്നതിനും മുൻപായി ലോക്കഡോൺ നീട്ടിയിട്ടുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങൾ അതെ പാടി തുടരാന് സാധ്യത .


ആഭ്യന്തര വിമാന സർവീസുകൾ ഈ ഘട്ടത്തിൽ ഉണ്ടാവില്ല .മറ്റു നിയന്ത്രങ്ങൾ ഭാഗികമായി തുടരുമെങ്കിലും അവശ്യ മേഖലകളിൽ കൂടുതൽ ഇളവുകളുണ്ടായേക്കും .

കൂടുതൽ നിയന്ത്രണങ്ങൾ തുടരാനാവില്ലെന്ന് കർണാടക സർക്കാർ പറഞ്ഞിരുന്നു .

മെയ് 17 ന് ശേഷം ബെംഗളൂരു അർബൻ ഒഴികെയുള്ള എല്ലാ ജില്ലകളിലും സെഗ്‌മെൻറ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് കർണാടക കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ​​സി.എൻ മഞ്ജുനാഥ് പറഞ്ഞു.

bangalore malayali news portal join whatsapp group for latest update

100-150 മീറ്റർ പോസിറ്റീവ് കേസുകൾ കണ്ടെത്തിയ സ്ഥലത്ത് – സമീപത്തുള്ള, ബാധിക്കാത്ത പ്രദേശങ്ങളിൽ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പ്രാപ്തമാക്കുന്നു. ബെംഗളൂരു നഗരത്തെ സംബന്ധിച്ചിടത്തോളം വാർഡ് തിരിച്ചുള്ള വർഗ്ഗീകരണം സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.പോസിറ്റീവ് കേസുകളെ ആശ്രയിച്ച് ഒരു ജില്ലയെ സെഗ്‌മെന്റുകളായി വിഭജിക്കുക എന്നതാണ് സെഗ്‌മെന്റൽ ലോക്ക്ഡൗണിന്റെ തന്ത്രം. അതുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group