Home Featured ബംഗളുരു: മൊബൈൽ ഫോൺ ചോദിച്ചു നൽകിയില്ല, തർക്കം ചെന്നെത്തിയത് കൊലപാതകത്തിൽ; പ്രതി അറസ്റ്റിൽ

ബംഗളുരു: മൊബൈൽ ഫോൺ ചോദിച്ചു നൽകിയില്ല, തർക്കം ചെന്നെത്തിയത് കൊലപാതകത്തിൽ; പ്രതി അറസ്റ്റിൽ

by കൊസ്‌തേപ്പ്

ബെംഗളൂരുവിൽ തിങ്കളാഴ്ച വൈകുന്നേരം 27കാരൻ മൊബൈൽ ഫോൺ നല്കാത്തതിനെ തുടർന്ന് 36കാരനെ കൊലപ്പെടുത്തി. മഞ്ജുനാഥ്, എന്നയാളാണ് മരിച്ചത്. പ്രതി ശരത്കുമാർ.ജംബുസവാരി ദിനെയിലെ ബനശങ്കരി വൈൻസിൽ വിതരണക്കാരനാണ് ശരത് എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

മഞ്ജുനാഥും ഇയാളുടെ രണ്ട് സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായും പ്രതികൾ മരണപെട്ട വ്യക്തിയോട് മൊബൈൽ ആവശ്യപ്പെട്ടു. മൈബൈൽ നൽകാൻ വിസമ്മതിച്ചതോടെ വഴക്കായി. തുടർന്ന് സിമന്റ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് മഞ്ജുനാഥിനെ മർദ്ധിക്കുകയും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും , അവിടെ വെച്ച് അദ്ദേഹം ‘മരിച്ചതായി’ ഡോക്ടർമാർ പറഞ്ഞു.

കൊലപാതകത്തിന് കേസെടുത്ത പൊലീസ് ശരത്തിനെ അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group