Home Featured ബംഗളൂരു:ട്രെയിനില്‍നിന്നു വീണ് മലയാളി യുവാവ് മരിച്ചു

ബംഗളൂരു:ട്രെയിനില്‍നിന്നു വീണ് മലയാളി യുവാവ് മരിച്ചു

ബംഗളൂരു: കമ്ബാര്‍ട്ട്​മെന്‍റില്‍ കയറുന്നതിനിടെ മുന്നോട്ടുനീങ്ങിയ ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയില്‍ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലയാളിയും കുടക് വീരാജ്പേട്ട് കല്ലുവാനാ ഹമീദ് -റാബിയ ദമ്ബതികളുടെ മകനുമായ മുഹമ്മദ് റാഫിയാണ് (27) മരിച്ചത്. മാണ്ഡ്യ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച വൈകീട്ട് 4.45ഓടെയാണ് അപകടമുണ്ടായത്.

മൈസൂരുവിലെ ഐ.ടി കമ്ബനിയിലെ ജീവനക്കാരനായ റാഫി ബംഗളൂരുവില്‍ പോയി ട്രെയിനില്‍ മൈസൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടം. മാണ്ഡ്യ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു റാഫി.

തിരിച്ചുകയറുന്നതിനിടെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എ.ഐ.കെ.എം.സി.സി മൈസൂരു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആംബുലന്‍സില്‍ സ്വദേശത്തേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍: മഹറൂഫ്, ഫന്‍സീറ, നിഷാദ്, ജംഷീദ്, ഷംസീര്‍, സാദിഖ്, സാജിദ്.

You may also like

error: Content is protected !!
Join Our WhatsApp Group