Home covid19 രാത്രി കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൗൺ എന്നിവ ഒമൈക്രോണിനെ തടഞ്ഞോ ? ഈ ബെംഗളൂരു പഠനം പറയുന്നത് ഇങ്ങനെ…

രാത്രി കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൗൺ എന്നിവ ഒമൈക്രോണിനെ തടഞ്ഞോ ? ഈ ബെംഗളൂരു പഠനം പറയുന്നത് ഇങ്ങനെ…

by admin

ബെംഗളൂരു: രാത്രി കർഫ്യൂവും വാരാന്ത്യ ലോക്ക്ഡൗൺ എന്നിവ ഒമൈക്രോൺ വ്യാപനത്തെ പ്രതിരോധിക്കുന്നതായി ബെംഗളൂരുവിലെ പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിലെ ബയോൾകോംപ്ലെക്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒമൈക്രോൺ പെട്ടെന്ന് വ്യാപിക്കുന്നു. ഇത് ജനസംഖ്യയുടെ ഭൂരിഭാഗം പേരെയും ബാധിക്കുകയും ചെയ്യുന്നതായി പഠനം പറയുന്നു. ജനുവരി ആദ്യവാരത്തിൽ രാജ്യത്തുടനീളം കോവിഡ് അണുബാധകളുടെ എണ്ണം വർദ്ധിച്ചിരുന്നു.ഈ സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ, രാത്രി കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങത്തിലേക്ക് നയിച്ചിരുന്നു.

എന്നാൽ, ഈ നിയന്ത്രണങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നത് ഒരു തർക്ക വിഷയമായിരുന്നു. കാരണം പല വിദഗ്ധരും ഇതിന് മുമ്പ്, ഈ നിയന്ത്രണങ്ങളിൽ അണുബാധയുടെ വ്യാപനം എങ്ങനെ അടങ്ങിയിരിക്കുന്നുവെന്ന് ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. അതേസമയം, ഗൂഗിൾ പ്രസിദ്ധീകരിച്ച കമ്മ്യൂണിറ്റി മൊബിലിറ്റി റിപ്പോർട്ടുകൾ ഉപയോഗിച്ചും ഒരു സിമുലേഷൻ പഠനത്തിലൂടെയും ഇത്തരം നിയന്ത്രണങ്ങളുടെ ഫലം കണക്കാക്കിയെന്നും ഗവേഷകർ പറഞ്ഞു. നിയന്ത്രണങ്ങൾ ഉള്ളതും അല്ലാത്തതുമായ ആളുകളിലേക്ക് ഒമൈക്രോൺ എത്തുക്കുന്നു. എന്നിരുന്നാലും, ഈ നിയന്ത്രണങ്ങൾ രോഗ വ്യാപനത്തെ മന്ദഗതിയിലാക്കിയെന്നും പഠനം പറയുന്നു.

കർണാടകയിൽ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത് 14366 പേർക്കാണ്. 60914 പേർ രോഗമുക്തി നേടി. 13.45 ശതമാനമാണ് സംസ്ഥാനത്തെ തിങ്കളാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 106799 പരിശോധനകളാണ് ഇന്ന് നടത്തിയത്. 58 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39056 ആയി. സജീവ കേസുകളുടെ എണ്ണം 197725.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3823833 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 3587022. സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1115.
ബെംഗളൂരുവിൽ 6685 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 35589 പേർ ഇന്നലെ രോഗമുക്തി നേടി. 9 കോവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,602 പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1727575 ആണ്. ചികിത്സയിലുള്ളവർ 105125.

നമ്മ മെട്രോയിൽ എല്ലാ സീറ്റിലും യാത്രക്കാരാകാം

കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതിനെ തുടർന്ന് ഇന്നലെ മുതൽ ബെംഗളൂരുവിലെ സ്കൂളുകളിൽ 19 വരെയുള്ള റഗുലർ ക്ലാസുകളും അടഞ്ഞു കിടന്ന കോളജ് ക്ലാസുകളും പുനരാരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടങ്ങളിൽ റഗുലർ ക്ലാസുകൾ ആരംഭി ച്ചത്. രാത്രി 10 മുതൽ രാവിലെ 5 വരെ ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യൂവും നീക്കി. പബ്ബുകൾ, ബാറുകൾ, റസ്റ്ററന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി. നമ്മ മെട്രോ ഉൾപ്പെടെയുള്ള പൊതുഗ താഗത സംവിധാനങ്ങളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചു തുടങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group