Home Featured സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട ബെറ്റര്‍ ഡോട്ട് കോം സിഇഒ തിരികെ ജോലിയിലേക്ക് പ്രവേശിച്ചു

സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട ബെറ്റര്‍ ഡോട്ട് കോം സിഇഒ തിരികെ ജോലിയിലേക്ക് പ്രവേശിച്ചു

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ഡല്‍ഹി: ഒരൊറ്റ സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് വിവാദം സൃഷ്ടിച്ച ബെറ്റര്‍ ഡോട്ട് കോം സിഇഒയും ഇന്ത്യന്‍ വംശജനുമായ വിശാല്‍ ഗാര്‍ഗ് ജോലിയില്‍ തിരിച്ചെത്തി. ഒരു മാസത്തോളം നീണ്ടുനിന്ന അവധിക്ക് ശേഷമാണ് വിശാല്‍ തിരികയെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നാം തിയ്യതിയാണ് വിശാല്‍ സൂ കോളിലൂടെ ജീവനക്കാരെ പിരിച്ചുവിട്ടത്. ‘ഇത് നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണ്. നിങ്ങള്‍ ഈ സൂം മീറ്റിങ്ങിന്റെ ഭാഗമാണെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ പോകുന്ന നിര്‍ഭാഗ്യവാന്‍മാരുടെ കൂട്ടത്തിലാണ്.

നിങ്ങളെ ഈ നിമിഷം മുതല്‍ പിരിച്ചുവിടുന്നു.’ അന്ന് സൂം കോളില്‍ വിശാല്‍ ജീവനക്കാരോട് പറഞ്ഞ വാക്കുകളാണിത്. ഇന്ത്യയിലേയും അമേരിക്കയിലേയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. സൂം കോളില്‍ പങ്കെടുത്തിരുന്ന ഒരാള്‍ ഇത് റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ക്ഷമ ചോദിച്ച്‌ വിശാല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group