Home covid19 ബംഗളൂരു: നിരോധനാജ്ഞ 31 വരെ നീട്ടി; വാരാന്ത്യ കർഫ്യൂ പിൻവലിക്കാൻ റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ മുഖ്യമന്ത്രിക്ക് കത്തെഴുതി

ബംഗളൂരു: നിരോധനാജ്ഞ 31 വരെ നീട്ടി; വാരാന്ത്യ കർഫ്യൂ പിൻവലിക്കാൻ റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ മുഖ്യമന്ത്രിക്ക് കത്തെഴുതി

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബംഗളൂരു: വാരാന്ത്യ, രാത്രി കർഫ്യൂകളുടെയും കോവിഡ് നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ പൊലീസ് നിരോധനാജ്ഞ 31 വരെ നീട്ടി. ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു നടപടി. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്ത് പുറത്തിറക്കിയ ഉത്തരവിലുണ്ട്.

സംസ്ഥാനത്ത് ഏർപ്പെടുത്തിവരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കു കത്തെഴുതി ദേശീയ റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ ആർഎഐ). വെള്ളിയാഴ്ച രാത്രി 10 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ 5 മണിവരെയു ള്ള വാരാന്ത്യ കർഫ്യൂ നിലവിൽ 31 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാരാന്ത്യത്തിലെ വ്യാപാരമാണ് ആകെ ആശ്വാസമെന്നും ഇതിന് അവസരമില്ലെങ്കിൽ മിക്ക സ്ഥാപനങ്ങളും പൂട്ടിപ്പോകുന്ന സാഹചര്യമുണ്ടാകുമെന്നും കത്തിലുണ്ട്. പ്രവൃത്തിദിവസങ്ങളിൽ രാത്രി 10ന് ആരംഭിക്കുന്ന രാത്രി കർഫ്യൂ 11.30 മുതൽ നടപ്പിലാക്കാനും അവർ ആവശ്യപ്പെട്ടു.

കർണാടക പുതിയ കോവിഡ് മാനദണ്ഡങ്ങൾവെള്ളിയാഴ്ച തീരുമാനിക്കും ; ലോക്ക്ഡൗൺ വേണ്ട ;വാരാന്ത്യ കർഫ്യു പിൻവലിക്കണമെന്ന ആവശ്യം ശക്തം

ബെംഗളൂരു : വാരാന്ത്യ കർഫ്യു തുടരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 20 വരെ കാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷ തയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീ രുമാനിച്ചു.

വെള്ളിയാഴ്ച നടക്കുന്ന യോഗ ത്തിൽ ഇതു ചർച്ച ചെയ്തു തീരു മാനിക്കും. വാരാന്ത്യ കർഫ്യു പിൻവലിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യ ത്തിലാണിത്. സമ്പൂർണ ലോക്ഡൗൺ നടപ്പാക്കേണ്ടതില്ലെ ന്നും യോഗം തീരുമാനിച്ചതായി റവന്യു മന്ത്രി ആർ.അശോക പറഞ്ഞു.

ഈ മാസം 25ന് കോവിഡ് വ്യാപനം ഉച്ചസ്ഥായിയിലെത്തുമെന്നും ഇതിനു ശേഷം വ്യാപനം കുത്തകുറയുമെന്നുമാണു വിദഗ്ധ രുടെ വിലയിരുത്തൽ.ആദ്യ തരംഗത്തിൽ കോവിഡ് കണക്കുകൾ ഉയരാൻ 4 മാസവും രണ്ടാം തരംഗത്തിൽ 3 മാസവുമാ ണെടുത്തത്.

നിയന്ത്രണങ്ങളിൽ ഇളവു വേണം മെന്ന ആവശ്യം ശക്തമാകുന്നത് നിടെ വിദഗ്ധർക്കിടയിൽ ഇതു സംബന്ധിച്ച് രണ്ടഭിപ്രായമുണ്ടെന്ന് അശോക വ്യക്തമാക്കി. നിയന്ത്രണങ്ങൾ അടിച്ചേൽപിക്കാൻ സർക്കാരിന് ആഗ്രഹമില്ല. എന്നാൽ കോവിഡ് കണക്കുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നിലനിർത്തുന്നതെന്നും അദ്ദേഹം വ്യക്ത മാക്കി.

ഏതു വിശേഷമായാലും ഞാനുണ്ട് മുന്നിൽ
Order@ www.mudkart.com
നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
📍https://goo.gl/maps/nLSwbpric3WZsuzH9
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1

You may also like

error: Content is protected !!
Join Our WhatsApp Group