പാലക്കാട്: വാളയാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന അതിര്‍ത്തികളില്‍ തമിഴ്നാട് അധികൃതര്‍ വീണ്ടും പരിശോധന ശക്തമാക്കി.
രണ്ട് ഡോസ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നതെന്ന് പാലക്കാട് കലക്ടര്‍ അറിയിച്ചു.ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് പരിശോധന ആരംഭിച്ചത്. അതിര്‍ത്തി വഴി കടന്നുപോകുന്നവര്‍ ഈ രേഖകള്‍ കരുതണമെന്നും കലക്ടര്‍ പറഞ്ഞു.