Home Featured എയിംസില്‍ അധ്യാപക, അനധ്യാപക തസ്തികകളിലായി 424 ഒഴിവ്

എയിംസില്‍ അധ്യാപക, അനധ്യാപക തസ്തികകളിലായി 424 ഒഴിവ്

by കൊസ്‌തേപ്പ്

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ബിലാസ്പുര്‍, ജോധ്പുര്‍, ഗൊരഖ്പുര്‍ കേന്ദ്രങ്ങളില്‍ അധ്യാപക, അനധ്യാപക തസ്തികകളിലായി 424 ഒഴിവ്.

ബിലാസ്പുര്‍ 194 ജൂനിയര്‍/സീനിയര്‍ റെസിഡന്റ്, അധ്യാപക തസ്തികകളിലാണ് അവസരം. aiimsbilaspur.edu.inല്‍ നല്‍കിയിട്ടുള്ള അപേക്ഷാമാതൃക പ്രകാരമാണ് അപേക്ഷിക്കേണ്ടത്. അധ്യാപകതസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂനിയര്‍/സീനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 5.

ജോധ്പുര്‍ 125

ജോധ്പുര്‍ എയിംസില്‍ സീനിയര്‍ റെസിഡന്റ് തസ്തികയിലാണ് അവസരം. www.aiimsjodhpur.edu.in വഴി അപേക്ഷിക്കണം. അവസാനതീയതി: ജനുവരി 20.

ഗൊരഖ്പുര്‍ 105

ഗൊരഖ്പുര്‍ എയിംസില്‍ പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് അവസരം. നേരിട്ടുള്ള നിയമനമാണ്. വിവരങ്ങള്‍ക്ക്: www.aiimsgorakhpur.edu.in അവസാനതീയതി: ജനുവരി 30.

You may also like

error: Content is protected !!
Join Our WhatsApp Group