ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേര്‍ അറസ്റ്റില്‍. ആറുപേരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ആറുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു. പെണ്‍കുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് ആറുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് മാതാപിതാക്കളോട് അക്രമവിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി.
സംഭവം അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.