Home Featured ബംഗളുരു: ഭാര്യ തന്നെ അടിമയായി കാണുന്നു, ഉപദ്രവിക്കുന്നു; പരാതിയുമായി യുവാവ്​ പോലീസ്​ സ്റ്റേഷനില്‍

ബംഗളുരു: ഭാര്യ തന്നെ അടിമയായി കാണുന്നു, ഉപദ്രവിക്കുന്നു; പരാതിയുമായി യുവാവ്​ പോലീസ്​ സ്റ്റേഷനില്‍

by മൈത്രേയൻ

ബെംഗളൂരു: ഭാര്യ തന്നെ അടിമയായി കാണുന്നുവെന്ന പരാതിയുമായി യുവാവ്​ പോലീസ്​ സ്റ്റേഷനില്‍. കുറച്ച്‌ നാളുകള്‍ക്ക് മുമ്ബ് വിവാഹം കഴിഞ്ഞ ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്​ യുവാവ്​.

ഭാര്യ തന്നെ പലപ്പോഴായി മര്‍ദ്ധിക്കാറുണ്ടെന്നും എപ്പോഴും വില പിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതായും യുവാവി​ന്റെ പരാതിയില്‍ പറയുന്നു. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വകാര്യ ആവശ്യത്തിനായി ഒരു കാര്‍​ വാങ്ങിച്ചു നല്‍കിയെന്നും യുവാവ്​ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. അപ്പാര്‍ട്ട്​മെന്‍റിലാണ്​ ഇരുവരും താമസിച്ചുവന്നത്. ഒരു ദിവസം രാത്രി പുറത്തുപോകണമെന്ന്​ ഭാര്യ ശാഠ്യം പിടിച്ചു. അപ്പാര്‍ട്ട്​മെന്‍റിന്റെ താക്കോല്‍ ചോദിച്ചെങ്കിലും പുറത്തുപോകരുതെന്ന് യുവാവ്​ ഭാര്യയോട്​ ആവശ്യപ്പെട്ടു. ശേഷം യുവാവ്​ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഭാര്യ കട്ടിലില്‍ കയറി തലയണകൊണ്ട്​ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചുവെന്ന്​ പരാതിയില്‍ പറയുന്നു

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതോടെ ഭാര്യയെ തള്ളിമാറ്റിയതായും ഇതോടെ നെഞ്ചിലും വയറിലും മാന്തുകയും കടിക്കുകയും ചെയ്തതായി യുവാവ് പരാതിയില്‍​ പറയുന്നു. വഴക്ക്​ രൂക്ഷമായതോടെ ഇരുവരും പോലീസിനെ വിളിക്കുകയും തുടര്‍ന്ന് രണ്ടുപേര്‍ക്കും കൗണ്‍സലിങ്​ നല്‍കുകയും യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും ഭാര്യ തനിക്കെതിരെ പോലീസ്​ സ്റ്റേഷനില്‍ സ്ത്രീധന പീഡനപരാതി നല്‍കിയെന്നും പിന്നീട് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ദമ്ബതികളുടെ പരാതികളില്‍ ​ അന്വേഷണം നടത്തുകയാണെന്നും പ്രശ്ന പരിഹാരത്തിനായി ഇരുവരെയും കൗണ്‍സലിങ്ങിന്​ വിധേയമാക്കിയതായും മുതിര്‍ന്ന പോലീസ്​ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group