
പ്രശസ്ത സംവിധായകന് കെ.എസ്.സേതുമാധവന് (90) ചെന്നൈയില്‍ അന്തരിച്ചു.ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം.ജെസി ഡാനിയേല്‍ പുരസ്കാരം അടക്കം നേടിയ പ്രതിഭയെയാണ് മലയാളത്തിനും സിനിമാ മേഖലയ്ക്കും നഷ്ടമായത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ഒരുക്കിയിരുന്നു. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.
കമലഹാസന് ബാലതാരമായ ‘കണ്ണും കരളും ആണ് ആദ്യ മലയാള സിനിമ. മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകന് ആണ് സേതുമാധവന്. പ്രശസ്ത സിനിമകള്‍: ഓടയില്‍നിന്ന്, യക്ഷി, അടിമകള്‍, കടല്‍പ്പാലം, വാഴ്വേമായം, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴികനേരം,ചട്ടക്കാരി, സ്ഥാനാര്‍ഥി സാറാമ്മ, അഴകുള്ള സെലീന, പണിതീരാത്ത വീട്, ആരോരുമറിയാതെ, ഓപ്പോള് എന്നിവയാണ. മലയാള സിനിമയുടെ തുടക്ക കാലത്ത്, കൃത്യമായ ദിശാബോധം നല്കി വഴിതെളിച്ച സംവിധായകനായിരുന്നു സേതുമാധവന്. മലയാളത്തിലെ വായനക്കാര്‍ ഏറ്റെടുത്ത നോവലുകളെ അടക്കം സിനിമയാക്കി മാറ്റുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2009 ലാണ് അദ്ദേഹത്തിന് ജെസി ഡാനിയേല്‍ പുരസ്കാരം ലഭിച്ചത്.