Home Featured ജാമ്യത്തിലിറങ്ങി വീണ്ടും ലഹരികടത്ത്; മലയാളി പിടിയിൽ

ജാമ്യത്തിലിറങ്ങി വീണ്ടും ലഹരികടത്ത്; മലയാളി പിടിയിൽ

by admin

കോട്ടയം സ്വദേശിയുടെ കൂട്ടാളികളെത്തേടി അന്വേഷണസംഘം കേരളത്തിലേക്ക്

ബെംഗളൂരു: കഴിഞ്ഞ വർഷം 214 കിലോ കഞ്ചാവുമായി അറസ്റ്റിലായ കോട്ടയം സ്വ ദേശി എം.ആർ.അനൂപിനെ (27) പതിനൊന്നു കോടി രൂപയ്ക്കുള്ള ഹഷീഷ് ഓയിലുമായി വീണ്ടും ബെംഗളൂരു പൊലീസ് പിടികൂടി. സംഘത്തി ലെ മുഖ്യകണ്ണിയായ മറ്റൊരു കോട്ടയം സ്വദേ ശി ഉൾപ്പെടെ 4 പേർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ ബെംഗളൂരു പൊലീസ് ഉടൻ കേരളത്തി ലേക്കു തിരിക്കും.60 ലക്ഷം രൂപയുടെ കഞ്ചാവുമാ യി അനൂപും സംഘവും കഴിഞ്ഞ വർഷം ഡിസംബറിലാണ് അറസ്റ്റിലായത്.

ജാമ്യത്തിലിറങ്ങിയ ഇയാൾ കുറേ നാളുകളായി പൊലീസ് നിരീ ക്ഷണത്തിലായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നു ബെംഗളൂരുവിലേ ക്കു ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സം ഘത്തിന്റെ ഭാഗമാണ് അനൂപും കൂട്ടാളികളും. കേരളത്തിൽ നിന്നായിരി ക്കാം ഹഷീഷ് കടത്തിയ തെന്നും സംശയിക്കുന്നു. ലഹരി പാർട്ടി നടത്തിപ്പു കാരായിരുന്നു പ്രധാന ഇട പാടുകാർ. പ്രതിമാസം 15000 രൂപയ്ക്ക് അനൂപ് കഴിഞ്ഞിരുന്ന ഫ്ലാറ്റിന്റെ വാടക റാക്കറ്റിന്റെ തലവനാണ് നൽകി യിരുന്നതെന്നും പൊലീസ് പറഞ്ഞു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group