
മക്ക: ഇന്ത്യക്കാര്‍ക്ക് നേരിട്ട് ഉംറ വിസ അനുവദിച്ച് സൗദി. നാട്ടില്‍ നിന്നു ഇനി എല്ലാവര്‍ക്കും ഉംറക്കെത്താം. ഫൈസര്‍, കോവിഷീല്‍ഡ്, മോഡേണ എന്നീ വാക്‌സിനുകളുടെ രണ്ടു ഡോസോ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഒരു ഡോസോ എടുത്തവര്‍ക്കു ക്വാറന്റെയ്ന്‍ ഇല്ലാതെ ഉംറക്കെത്താം. സൗദി അംഗീകൃത വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കു മൂന്നു ദിവസം നിര്‍ബന്ധിത ക്വാറന്റെയ്‌നില്‍ കഴിയേണ്ടി വരും. മദീനയിലാണ് ഇത്തരക്കാര്‍ ക്വാറന്റെയ്‌നില്‍ കഴിയേണ്ടത്. ഇവര്‍ക്ക് രണ്ടാം ദിവസം നടത്തുന്ന പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ മൂന്നാം ദിനം പുറത്തിറങ്ങി ഉംറ നിര്‍വഹിക്കാം. 12 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കാണ് നിലവില്‍ അനുമതിയുള്ളത്. കോവാക്സിന്‍, സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്കു സൗദി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു