ബെംഗളൂരു • ബസിൽ ചില്ലറ നൽകിയില്ലെങ്കിൽ ജയിൽശിക്ഷ വരെ നേരി ട്ടേക്കാമെന്ന മുന്നറിയിപ്പുമായി നോർത്ത് വെസ്റ്റ് കർണാടക ആർടിസി(എൻഡകെആർ ടിസി) ബോർഡ് സ്ഥാപിച്ചതു വിവാദമായി. ചില്ലറ കൊണ്ടുവരേണ്ടതു യാത്രക്കാരുടെ ചുമതലയാണന്നും ജോലി സമയത്ത് ചില്ലറ എത്തിക്കാൻ കണ്ടക്ടർക്ക് കഴിയില്ലെന്നും ഹുബ്ബള്ളിയിലെ ബസ് ടെർമിനലിൽ സ്ഥാപിച്ച ബോർഡിൽ പറയുന്നു. ചില്ലറയുടെ പേരിൽ കണ്ടക്ടറുടെ ജോലി തടസ്സപ്പെടുത്തിയാൽ 3 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം ചില്ലറ നൽകാൻ യാത്രക്കാരെ നിർബന്ധിക്കാനാകില്ലെന്നും ബോർഡ് സ്ഥാപിച്ച വർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു. വിവാദ ബോർഡ് പിന്നീട് നീക്കുകയും ചെയ്തു.
ബസിൽ ചില്ലറ കൊടുത്തില്ലെങ്കിൽ ജയിലിലാകുമോ ?വിവാദമായി കർണാടക RTC
by കൊസ്തേപ്പ്
written by കൊസ്തേപ്പ്
previous post