
ബെംഗളൂരു :സർക്കാരിനു കീഴിലുള്ള ജയദേവ ആശുപത്രിയിൽ ഇൻഫോസിസ് ഫൗണ്ടേഷൻ 103 കോടി രൂപ ചെലവിൽ നിർമിച്ച ബ്ലോക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്തു. 350 കിടക്കകളുള്ള ചികിത്സാ സംവിധാനമാണിത്. 2 കാർഡിയാക് കാത്ത് ലാബുകൾ, 3 ഓപ്പറേഷൻ തിയറ്ററുകൾ,100 ഐസിയു കിടക്കകൾ, 250 ജനറൽ കിടക്കകൾ എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. സാധാരണക്കാർക്കും മികച്ച ചികിത്സ ഉറപ്പാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമാണിതെന്ന് ഓൺലൈനായി പങ്കെടുത്തു കൊണ്ടു ഇൻഫോസിസ് സന്നദ്ധ വിഭാഗമായ ഫൗണ്ടേഷന്റെ അധ്യക്ഷ സുധാ മൂർത്തി പറഞ്ഞു. രാജ്യത്തുടനീളം കഴിഞ്ഞ ഒന്നര വർഷത്തിനിടെ കോവിഡ് ദുരിതാശ്വാസത്തിനായി ഫൗണ്ടേഷൻ 200 കോടി രൂപയാണു ചെലവിട്ടത്. ബെംഗളൂരുവിൽ സർക്കാർ പങ്കാളിത്തത്തോടെ 140 കിടക്കകളുള്ള കോവിഡ് കെയർ ആശുപത്രി സജ്ജീകരിച്ചതായും അവർ പറഞ്ഞു.