നവംബർ 10, 11 തീയതികളിൽ മൈസൂരു, മാണ്ഡ്യ, ഹാസൻ, ചാമരാജനഗർ, രാമൻഗർ, ശിവമോഗ, കുടക് എന്നീ ജില്ലകൾക്ക് പുറമെ ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ എന്നിവിടങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിചു.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് ജില്ലകളിൽ മഴ പെയ്യുമെന്ന് ഐഎംഡി അറിയിച്ചു. ന്യൂനമർദം തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്നും ഇത് തൊട്ടടുത്ത കർണാടകയിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
*SBI Offer: എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത! 2 ലക്ഷം രൂപ സൗജന്യമായി നേടാം, ചെയ്യേണ്ടത്*
ഈ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. 2021 നവംബർ 11 ന് പുലർച്ചയോടെ ഇത് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, ന്യൂനമർദമായി വടക്കൻ തമിഴ്നാട് തീരത്ത് എത്താൻ സാധ്യതയുണ്ട്. ഇത് നവംബർ 11 ന് കർണാടകയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് ഇടയാക്കും. ബെംഗളൂരുവിലെ കാലാവസ്ഥ അടുത്ത ദിവസങ്ങളിൽ എങ്ങനെയായിരിക്കുമെന്നതിന്റെ ചിത്രം ബുധനാഴ്ച വ്യക്തമാകുമെന്ന് ഐഎംഡിയിലെ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു. വടക്കൻ കർണാടകയിലും മഴ ലഭിക്കും.