Home Featured 6 ഇന്റർസിറ്റി റൂട്ടുകളിൽ ഓടാൻ കർണാടക ആർടിസിയുടെ എസി ഇലക്ട്രിക് ബസുകൾ

6 ഇന്റർസിറ്റി റൂട്ടുകളിൽ ഓടാൻ കർണാടക ആർടിസിയുടെ എസി ഇലക്ട്രിക് ബസുകൾ

by ടാർസ്യുസ്

ബെംഗളൂരു: കർണാടക ആർടിസി 6 ഇന്റർസിറ്റി റൂട്ടുകളിൽ എസി ഇലക്ട്രിക് ബസുകൾ ഓടിക്കും. പരിസ്ഥിതി സൗഹാർദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഫെയിം-2 പദ്ധതിയിൽപെടുത്തി 50 ഇലക്ട്രിക് ബസുകളാണിറക്കുക. ബെംഗളൂരുവിൽ നിന്നു മൈസൂരു, ചിക്കമഗളൂരു, വിരാജ്പേട്ട്, ശിവമൊഗ്ഗ, മടിക്കേരി, ദാവനഗെരെ എന്നിവിടങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുക.

സ്വന്തമായി വാങ്ങാതെ, ബസുകൾ വാടക അടിസ്ഥാനത്തിൽ ആയിരിക്കും ഇറക്കുക. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി അധികൃതർ പറഞ്ഞു. ഹൈദരാബാദിലെ ഒരു കമ്പനിയാണ് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത്. ഒരു കിലോമീറ്റർ സർവീസ് നടത്താൻ കർണാടക ആർടിസി കരാർ കമ്പനിക്ക് 55 രൂപ നൽകും. മറ്റ് എസി ബസുകളുടെ അതേ നിരക്കായിരിക്കും യാത്രക്കാരിൽ നിന്ന് ഈടാക്കുക. സംസ്ഥാനാന്തര റൂട്ടിലും ഇലക്ട്രിക് ബസ് സർവീസ് പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ ഫെയിം പദ്ധതിയിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകൾ സംസ്ഥാനത്തിനകത്തു മാത്രമേ സർവീസ് നടത്താവൂ എന്നത് ഇതിനു തടസ്സമായെന്നും അധികൃതർ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group