ബെംഗളൂരു; വിജയദശമി ദിനത്തിൽ കാവി ഷാൾ അണിഞ്ഞ് എസ്പി ഉൾപ്പെടെയുള്ള പൊലീ സുകാർ സ്റ്റേഷനു മുന്നിൽ നിന്ന് ചിത്രമെടുത്തതു വിവാദമാകു ന്നു. വിജയപുര എസ്പി എച്ച്.ഡി ആനന്ദ് കുമാർ ഉൾപ്പെടെയുള്ള സേനാംഗങ്ങളും കുടുംബാംഗങ്ങ ളും റൂറൽ പൊലീസ് സ്റ്റേഷനു മുന്നിൽ നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരി ച്ചത്. സർക്കാരിന്റെ ഏജന്റുമാരല്ല പൊലീസ് എന്നു ചിലർ വിമർശി ച്ചപ്പോൾ പൊലീസിന്റെ നടപടിയെ പ്രശംസിച്ചു രംഗത്തു വന്നവ രുമുണ്ട്.