Home കർണാടക സൈബർ തട്ടിപ്പ്: മുൻ ഡിജിപിയുടെ പണവും കവർന്നു

സൈബർ തട്ടിപ്പ്: മുൻ ഡിജിപിയുടെ പണവും കവർന്നു

by admin

ബെംഗളൂരു സൈബർ തട്ടിപ്പിന് ഇരയായി മുൻ ഡിജിപി ശങ്കർ ബിദരിയുടെ , ബാങ്ക് അക്കൗണ്ടിൽ നിന്നും 68,000 രൂപ നഷ്ടമായി. അക്കൗണ്ട് വിവരങ്ങൾ പുതുക്കാനെന്ന വ്യാജേന ഒറ്റത്തവണ പാസ്സ്‌വേർഡ്‌ (ഒടിപി) നമ്പർ കൈക്കലാക്കിയാണ് തട്ടിപ്പു നടത്തിയ തെന്ന് ബിദരി ബെംഗളൂരു സൗ ത്ത് ഈസ്റ്റ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

ഉപയോക്താവിന്റെ (കെവൈസി) വിവരങ്ങൾ പുതുക്കാനെന്ന്
അറിയിച്ച് ഫോണിൽ എസ്എംഎസ് അയച്ചതാണ് തട്ടിപ്പിന്റെ തുടക്കം പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നുള്ള സന്ദേശവും പിന്നാലെയെത്തി. ബാങ്കിന്റെ കോൾ സെന്ററിൽ നിന്നെന്ന് പരിചയപ്പെടുത്തി ഒരാൾ വിളിച്ചു.

തുടർന്ന് വ്യക്തിഗത വിവര ങ്ങൾ ചോദിച്ച കൂട്ടത്തിൽ ഫോണിലേക്കു വന്ന ഒടിപിയും വാങ്ങി.

സെക്കൻഡുകൾക്കകം 68000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി അറി യിപ്പു ലഭിച്ചതോടെയാണ് തട്ടിപ്പു മനസ്സിലായത്.

മാർച്ചിൽ ബിദരിയുടെ ഇ-മെ യിൽ അക്കൗണ്ട് ഹാക്ക് ചെയ്ത സൈബർ തട്ടിപ്പുകാർ ഇതിൽ നിന്ന് സഹായം ചോദിച്ച് സുഹൃത്തിന് മെയിൽ അയച്ചതിലൂടെ 25000 രൂപയാണു കവർന്നത്. മുൻ ഡിജിപിയായിരുന്ന അജയ് കുമാർ സിങ്ങിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2.13 ലക്ഷം രൂപയും നഷ്ടമായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group