Home Featured പ്രചരിക്കുന്ന മോഡി ചിത്രം വ്യാജമെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌

പ്രചരിക്കുന്ന മോഡി ചിത്രം വ്യാജമെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌

by കൊസ്‌തേപ്പ്

അവസാനം സാക്ഷാല്‍ നൂയോര്‍ക്​ ടൈംസ്​ തന്നെ വിശദീകരണവുമായി രംഗത്തിറങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന ആ പത്ര കട്ടിങ്​ തങ്ങളുടേതല്ല എന്നാണ്​ പത്രം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്​. ബി.ജെ.​പി അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രമാണ്​​ വിവാദമായത്​. സെപ്റ്റംബര്‍ 26 ഞായറാഴ്​ചത്തെ ന്യൂയോര്‍ക്ക് ടൈംസ്​ പത്രത്തി​െന്‍റ ഒന്നാം പേജ്​ എന്ന പ്രചരണത്തോടെയാണ്​ സമൂഹമാധ്യമങ്ങളില്‍ ചിത്രം സംഘപരിവാര്‍ അനുകൂലികള്‍ വൈറലാക്കിയത്​.

മോദിയെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു പത്രത്തില്‍ ഉണ്ടായിരുന്നത്​. ‘ഭൂമിയുടെ അവസാനത്തെ, മികച്ച പ്രതീക്ഷ’എന്ന നെടുങ്കന്‍ തലക്കെട്ടും വാര്‍ത്തക്ക്​ മാറ്റുകൂട്ടി. ‘ലോകത്തെ ഏറ്റവും സ്​നേഹിക്കപ്പെടുന്ന കരുത്തനായ നേതാവ്​ നമ്മളെ അനുഗ്രഹിക്കാന്‍ എത്തിയിരിക്കുന്നു’ എന്ന ഉപതലക്കെട്ടും വാര്‍ത്തക്ക്​ നല്‍കിയിരുന്നു. ഒപ്പം പത്രം നിറഞ്ഞുനില്‍ക്കുന്ന മോദിയുടെ ചിത്രവും. ഇതുമായി തങ്ങള്‍ക്ക്​ ഒരു ബന്ധവും ഇല്ല എന്നാണ്​ പത്രം അറിയിച്ചിരിക്കുന്നത്​. ‘ഇത്​ പൂര്‍ണ്ണമായും കെട്ടിച്ചമച്ച ചിത്രമാണ്’എന്നാണ്​ ന്യൂയോര്‍ക്​ ടൈംസ്​ ചിത്രം പങ്കുവച്ചുകൊടണ്​ ട്വിറ്ററില്‍ കുറിച്ചത്​. മോദിയെപറ്റിയുള്ള യഥാര്‍ഥ വാര്‍ത്തകളുടെ ലിങ്കും അവര്‍ പങ്കുവച്ചിട്ടുണ്ട്

​നേരത്തേ ഇന്ത്യയിലെ മാധ്യമങ്ങള്‍ നടത്തിയ ഫാക്​ട്​ ചെക്കില്‍തന്നെ ചിത്രം വ്യാജമാണെന്ന്​ തെളിഞ്ഞിരുന്നു. ആവേശകരമായ പ്രതികരണങ്ങളായിരുന്നു ചിത്രത്തിന്​ വിവിധ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്​. ‘ശ്രീ നരേന്ദ്ര മോദിജിയുടെ യാത്രയില്‍ അമേരിക്കന്‍ ജനതയുടെ പ്രതികരണം, ന്യൂയോര്‍ക്ക് ടൈംസില്‍ പുറത്തുവന്നു’ എന്നായിരുന്നു ഒരാള്‍ കഴിഞ്ഞ ദിവസം ചിത്രം പങ്കുവച്ചുകൊണ്ട്​ കുറിച്ചത്​. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി ബി.ജെ.പിക്കാര്‍ ചിത്രം വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നു​. കഴിഞ്ഞ ഞായറാഴ്​ച സമാപിച്ച പ്രധാനമന്ത്രി മോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തി​െന്‍റ പശ്ചാത്തലത്തിലായിരുന്നു സംഘപരിവാര്‍ അനുകൂലികളുടെ വ്യാജ പി.ആര്‍ പ്രചരണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group