Home Featured ബംഗളൂരുവിലെ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി; മൂന്നുപേര്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്​

ബംഗളൂരുവിലെ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി; മൂന്നുപേര്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്​

by admin

ബംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന്​ പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിലെ ന്യൂ തരാഗുപേട്ടിലാണ്​ സംഭവം.

80ലധികം പെട്ടികളാണ്​ സ്​ഥലത്ത്​ ഉണ്ടായിരുന്നത്​. പടക്കം കൈകാര്യം ചെയ്​ത വേളയിലുണ്ടായ പാളിച്ചയാകാം അപകടത്തിന്​ കാരണമെന്ന്​ ​ഡി.സി.പി (സൗത്ത്​) ഹരീഷ്​ പാണ്ഡേ പറഞ്ഞു. ഫോറന്‍സിക്​ വിഭാഗത്തിന്‍റെ പരിശോധനയില്‍ മാത്രമേ യഥാര്‍ഥ അപകടകാരണം വ്യക്തമാകൂവെന്ന്​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പടക്ക​െപട്ടികള്‍ കൈകാര്യം ചെയ്യുന്നയാളാണ്​ മരിച്ചവരില്‍ ഒരാള്‍. പ്രവേശന കവാടത്തിനടുത്ത്​ നിന്നിരുന്ന പഞ്ചര്‍ കടയിലെ ആളാണ്​ മരിച്ച മറ്റൊരാള്‍. ഇയാള്‍ ആശുപത്രിയില്‍ വെച്ചാണ്​ മരിച്ചതെന്ന്​ പാണ്ഡേ പറഞ്ഞു.ഒരു ട്രാന്‍സ്പോര്‍ട്ട് കമ്ബനി ട്രാന്‍സിറ്റ് ഗോഡൗണായി ഉപയോഗിച്ചിരുന്ന സ്​ഥലത്താണ്​ പൊട്ടിത്തെറി നടന്നത്​. ഇത്തരം സ്​ഥലങ്ങളില്‍ സ്ഫോടക വസ്​തുക്കള്‍ സൂക്ഷിക്കാനുള്ള അനുമതിയില്ല. അപകടത്തെത്തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group