Home covid19 രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന, പകുതിയും കേരളത്തിൽ

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന, പകുതിയും കേരളത്തിൽ

by മൈത്രേയൻ

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 4,05,681 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​​.

ഇതില്‍ 2,46,989 പേരും കേരളത്തിലാണ്​. ​രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന്​ ലക്ഷത്തിനടുത്ത്​ വരെ താഴ്​ന്നിരുന്നു. കേരളത്തില്‍ മാത്രമാണ്​ പ്രതിദിന രോഗികള്‍ രോഗമുക്തരേക്കാള്‍ വര്‍ധിക്കുന്നത്​. ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന മഹാരാഷ്​ട്രയില്‍ നിലവില്‍ 53,999പേര്‍ മാത്രമാണ്​ ചികിത്സയിലുള്ളത്​. പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 40,000 ത്തിന്​ മുകളില്‍ തുടരുകയാണ്​. 2.5 ശതമാനമാണ്​ രോഗ സ്​ഥിരീകരണ നിരക്ക്​. കേന്ദ്ര ആരോഗ്യമന്ത്രാലയത്തി​െന്‍റ ശനിയാഴ്​ച രാവിലെ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 42,618 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതില്‍, 29,322പേരും കേരളത്തില്‍ നിന്നാണ്​.

അതേസമയം, 24 മണിക്കൂറിനകം 36,385 പേര്‍ രോഗമുക്തരായി. 330 പേര്‍ മരിച്ചു. പ്രതിദിന മരണനിരക്ക്​ കേരളത്തില്‍ നൂറിന്​ മുകളിലാണ്. രണ്ടാമതുള്ള മഹാരാഷ്​ട്രയില്‍ 92 കോവിഡ്​ മരണങ്ങളുണ്ടായി. ഡല്‍ഹിയടക്കം 13 സംസ്ഥാനങ്ങളില്‍ കോവിഡ്​ മരണങ്ങളുണ്ടായില്ല. തമിഴ്​നാട്ടിലും കര്‍ണാടകയിലും 19 വീതവും മറ്റു സംസ്ഥാനങ്ങളില്‍ 10ന്​ താഴെയുമാണ്​ മരണ നിരക്ക്​. ലക്ഷദ്വീപില്‍ 24 മണിക്കൂറിനിടെ പുതുതായി ​കോവിഡ്​ കേസുകളും മരണവും സ്​ഥിരീകരിച്ചിട്ടില്ല. നിലവില്‍ 22രോഗികള്‍ മാത്രമാണ്​ ചികിത്സയില്‍​​. 10,348 പേര്‍ക്ക്​​ ദ്വീപില്‍ ഇതുവരെ കോവിഡ്​ ബാധിച്ചു​. 51 പേര്‍ മരിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group