ബെംഗളൂരു മെട്രോ പിങ്ക് ലൈൻ ഭൂഗർഭപാതയില് വൈകാതെ തന്നെ പരീക്ഷണ ഓട്ടം ആരംഭിച്ചേക്കും. ഇതിനായി കമ്മീഷണർ ഓഫ് മെട്രോ റെയില്‍വേ സേഫ്റ്റിയുടെ (സിഎംആർഎസ്) അനുമതി തേടിയതായി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) അറിയിച്ചു.കഴിഞ്ഞാഴ്ചയായിരുന്നു പിങ്ക് ലൈനിൻ്റെ ആദ്യഭാഗമായ എലവേറ്റഡ് മെട്രോ പാതയുടെ ഉദ്ഘാടനം കഴിഞ്ഞത്.’പിങ്ക് ലൈനിൻ്റെ ഏറ്റവും അവസാന ഭാഗമായ എസ് ജി പാളയ സെക്ഷനിലെ ബഫർ ബാരിയർ നീക്കം ചെയ്യുന്നതിനായി സിഎംആർഎസിനോട് അനുമതി തേടിയിട്ടുണ്ട്.
അനുമതി ലഭിക്കുന്ന ഉടനെ പരീക്ഷണ ഓട്ടം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് സമയത്ത് പരീക്ഷണ ഓട്ടം നടത്താനും ഞങ്ങള്‍ സജ്ജമാണ്’, ബിഎംആർസിഎല്‍ മാനേജിംഗ് ഡയറക്ടർ പിസി ജാഫർ പറഞ്ഞു.ഭൂഗർഭപാതയില് പ്ലാറ്റ്ഫോം വാതിലുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ആകെയുള്ള 12 സ്റ്റേഷനുകളില്‍ 10 എണ്ണത്തിനും ആവശ്യമായ സാമഗ്രികള്‍ കയറ്റി അയച്ചിട്ടുണ്ട്. മൂന്ന് സ്റ്റേഷനുകളിലെ പ്രവർത്തനങ്ങള്‍ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ഇവിടെ ഇനി ഗ്ലാസ് പാനല്‍ മാത്രമാണ് സ്ഥാപിക്കാനുള്ളത്’, ജാഫർ പറഞ്ഞു.21.57 കിമി നീളുന്നതാണ് പിങ്ക് പാത. ഡയറി സർക്കിള്‍, ലക്കാസന്ദ്ര, ലാംഗ്ഫോർഡ് ടൗണ്‍, നാഷണല്‍ മിലിട്ടറി സ്കൂള്‍, എംജി റോഡ്, ശിവാജിനഗർ, കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷൻ, പോട്ടറി ടൗണ്‍, ടാനറി റോഡ്, വെങ്കടേശപുര, കടുഗൊണ്ടനഹള്ളി (കെജി ഹള്ളി), നാഗവാര എന്നിവയാണ് ഭൂഗർഭപാതയില് വരുന്ന സ്റ്റേഷനുകള്‍. കലേന അഗ്രഹാര മുതല്‍ തവരേക്കര വരെ നീളുന്നതാണ് എലവേറ്റഡ് പാത.
നവംബർ 13 നാണ് പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 6 സ്റ്റേഷനുകളാണ് ഈ പാതയില്‍ ഉള്ളത്.ബ്ലൂലൈൻ പാതയില്‍ പരീക്ഷണ ഓട്ടം തുടങ്ങികെആർ പുരം മുതല്‍ സെൻട്രല്‍ സില്‍ക്ക് ബോർഡ് വരെ നീളുന്ന ബ്ലൂലൈൻ പാതയില്‍ ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് ഇതിനോടകം തന്നെ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. ബയ്യപ്പനഹള്ളി ഡിപ്പോയില്‍ നിന്ന് ദൊഡ്ഡനെക്കുണ്ടി വരെയാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. നിലവിഷ വൈദ്യുതീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. തേഡ് ലൈനിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പരീക്ഷണ ഓട്ടം എച്ച്എസ്ആർ ലേ ഔട്ട് വരെയെങ്കിലും നടത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’,ബിഎംആർസിഎല്‍ മാനേജിംഗ് ഡയറക്ടർ പിസി ജാഫർ പറഞ്ഞു.പിങ്ക് ലൈൻ ഭൂഗർഭപാതയും ബ്ലൂലൈൻ ഔട്ടർ റിംഗ് റോഡ് സ്ട്രെച്ചും മെയ് മാസത്തില്‍ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്താമക്കി.
ബ്ലൂലൈനിൻ്റെ ഔട്ടർ റിംഗ് റോഡ് സ്ട്രച്ചില്‍ സെൻട്രല്‍ സില്‍ക്ക് ബോർഡ്, എച്ച്എസ്ആർ ലേഔട്ട്, അഗര, ബെല്ലന്തൂർ, കാടുബീസനഹള്ളി, മാറത്തഹള്ളി, ദൊഡ്ഡനെക്കുണ്ടി, കെആർ പുരം ഉള്‍പ്പെടെ 13 സ്റ്റേഷനുകളാണ് ഉള്ളത്.പിങ്ക് ലൈനിലും ബ്ലൂ ലൈനില്‍ പൂർണമായും കമ്മ്യൂണിക്കേഷൻസ്-ബേസ്ഡ് ട്രെയിൻ കണ്ട്രോള് സിഗ്നലിംഗ് സംവിധാനം നടപ്പിലാക്കുന്നതിന് റെയില്‍വേ ബോർഡില്‍ നിന്നും തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ബിഎംആർസിഎല്‍ വ്യക്തമാക്കി.ഗ്രീൻ ലൈനില്‍ പുതിയ ട്രെയിൻമെട്പോ ഗ്രീൻ ലൈനില്‍ കൂടുതല്‍ ട്രെയിനുകള്‍ ഉടൻ വിന്യസിക്കുമെന്ന് ബിഎംആർസിഎല്‍. 10 ട്രെയിൻ സെറ്റുകളാണ് ഇതുവരെ എത്തിയത്. ഇതില്‍ മൂന്ന് ട്രെയിൻ സെറ്റുകള്‍ ഇതിനോടകം തന്നെ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. നാല് ട്രെയിനുകള്‍ ഡിസംബർ രണ്ടാം ആഴ്ചയോടെ വിന്യസിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷിക്കുന്ന മൂന്ന് ട്രെയിനുകള്‍ 2027 ജനുവരി ആദ്യ ആഴ്ച തന്നെ അനുവദിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.