Home കർണാടക 2027 മുതല്‍ കര്‍ണാടകയില്‍ ഹാഫ് ഹെല്‍മെറ്റുകള്‍ക്ക് നിരോധനം? പിൻസീറ്റ് യാത്രക്കാര്‍ക്കും ഫുള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും

2027 മുതല്‍ കര്‍ണാടകയില്‍ ഹാഫ് ഹെല്‍മെറ്റുകള്‍ക്ക് നിരോധനം? പിൻസീറ്റ് യാത്രക്കാര്‍ക്കും ഫുള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഹാഫ് ഹെല്‍മെറ്റുകള്‍ നിരോധിക്കാനുള്ള നീക്കത്തിലാണ് കർണാടക സർക്കാർ.2027-ന്റെ തുടക്കത്തോടെ പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നവംബർ 16-ന് കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ ഇതിനായുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്.വാഹനം ഓടിക്കുന്നവർക്ക് മാത്രമല്ല, പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഫുള്‍ ഹെല്‍മെറ്റ് നിർബന്ധമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഹാഫ് ഹെല്‍മെറ്റുകള്‍ തലയുടെ മുകള്‍ഭാഗം മാത്രമാണ് പൊതുവെ സംരക്ഷിക്കുന്നത്. മുഖം, താടി തുടങ്ങിയ ഭാഗങ്ങള്‍ക്ക് മതിയായ സംരക്ഷണം ലഭിക്കണമെന്നില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹാഫ് ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് ഗുരുതരമായ പരിക്കുകള്‍ക്കുള്ള സാധ്യത വർദ്ധിപ്പിക്കാമെന്നാണ് വിലയിരുത്തല്‍. പുതിയ നിയമം നടപ്പാക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.

പുതുവത്സരത്തോടെ നിരോധനം നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, അന്തിമ വിജ്ഞാപനവും കൃത്യമായ പ്രാബല്യ തീയതിയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൃത്യമായ വലുപ്പത്തിലുള്ളതും ഗുണനിലവാരമുള്ളതുമായ ഹെല്‍മെറ്റുകള്‍ തിരഞ്ഞെടുക്കണം. ഇന്ത്യയില്‍ ബാധകമായ ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹെല്‍മെറ്റുകള്‍ ധരിക്കുകയും, താടിയിലൂടെ ഉറപ്പിക്കുന്ന സ്ട്രാപ്പ് ശരിയായി ബന്ധിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group