Home തിരഞ്ഞെടുത്ത വാർത്തകൾ അളേക്കല ഉറൂസ് സ്വാഗത സമിതി രൂപീകരണ യോഗം 06/11/2026

അളേക്കല ഉറൂസ് സ്വാഗത സമിതി രൂപീകരണ യോഗം 06/11/2026

ഉള്ളാല അളേക്കല: വലിയുള്ളാഹി അച്ചി സാഹിബ് (ഖ.സി) ദർഗ്ഗാ ശരീഫ് അളേക്കല അവരുടെ പേരിൽ രണ്ട് വർഷത്തിലൊരിക്കൽ നടന്നു വരുന്ന ഉറൂസ് സമാരംഭം 2027 ജനുവരി 01 മുതൽ 10 വരെ ബഹുമാനപ്പെട്ട ഉള്ളാല ഖാസി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമാ എ.പി ഉസ്താദിന്റെ നേതൃത്വത്തിൽ മത പ്രഭാഷണം, ബുർദ മജ്‌ലിസ്, വാർഷിക ദിക്ർ ഹൽഖ, സൗഹാർദ്ദ സംഗമം എന്നിവ നടക്കും.പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിപാടിയുടെ സ്വാഗത സമിതി രൂപീകരണ യോഗം നജാത്തുസ്സിബിയാൻ മദ്രസ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാത്രി നടന്നു.യോഗത്തിൽ മസ്ജിദുൽ ജാമിഉൽ അമീൻ പ്രസിഡന്റ് യു.എസ് ഹംസ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് അബൂ സിയാദ് മദനി പട്ടാമ്പി ഉസ്താദ് ദുആ നിർവ്വഹിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഉറൂസ് സ്വാഗത സമിതി രൂപീകരിച്ചു. ചെയർമാനായി ഫാറൂഖ് ഹാജി, വൈസ് ചെയർമാൻ യു.എ ഇസ്മായിൽ, ജനറൽ കൺവീനറായി യു.ഡി അഷ്റഫ്, വൈസ് കൺവീനറായി അഷ്റഫ് സുള്ള്യ, ഫിനാൻസ് കൺവീനറായി ഫാസിൽ മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് കമ്മിറ്റികളിലേക്ക് കൺവീനർമാരായി അൻസാർ, സെർക്കള ഇബ്രാഹിം സഖാഫി, താസിൽ, തൗസീഫ്, ശരീഫ്, ലത്തീഫ്, അസീസ്, സിദ്ദീഖ്, യു.ഡി ഹസൻ, താജുദ്ദീൻ, ആസിഫ്, ഡെക്കറേഷൻ തൻസീൽ, ദർവീഷ്, ഇംറാൻ, അമീർ ജസീറ, നവാസ് പന്തൽ, റഫീഖ്, നവാസ്, അബ്ബാസ്, അഷ്റഫ് എന്നിവരെ തെരഞ്ഞെടുത്തു.മസ്ജിദ് ജനറൽ സെക്രട്ടറി ജാഫർ യു.എസ് സ്വാഗതം പറഞ്ഞും നന്ദി പറഞ്ഞും യോഗം അവസാനിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group