Home Uncategorized തമിഴ്നാട്ടിൽ ദാരുണ ദുരന്തം; തിരുവണ്ണാമലയിലെ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികളും ജീവനക്കാരിയും മുങ്ങിമരിച്ചു

തമിഴ്നാട്ടിൽ ദാരുണ ദുരന്തം; തിരുവണ്ണാമലയിലെ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികളും ജീവനക്കാരിയും മുങ്ങിമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ദീപാവലി അവധി ആഘോഷിക്കാനിറങ്ങിയ സംഘത്തിലെ നാല് പെണ്‍കുട്ടികളും ഒരു ഹോസ്റ്റല്‍ ജീവനക്കാരിയും തടാകത്തില്‍ മുങ്ങിമരിച്ചു.സർക്കാർ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിച്ചിരുന്ന 13-നും 16-നും ഇടയില്‍ പ്രായമുള്ള കുട്ടികളും ഇവരോടൊപ്പമുണ്ടായിരുന്ന ഹോസ്റ്റല്‍ ജീവനക്കാരിയുമാണ് അപകടത്തില്‍പ്പെട്ടത്.ദീപാവലി അവധിയുടെ ഭാഗമായി സമീപത്തുള്ള സമുദ്രം തടാകത്തില്‍ കുളിക്കാനായി എത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. പത്ത് പേരടങ്ങുന്ന സംഘമാണ് തടാകത്തില്‍ എത്തിയത്.

ഇവർ തടാകത്തിലിറങ്ങിയപ്പോള്‍ പെട്ടെന്ന് ആഴത്തിലേക്ക് താണുപോകുകയായിരുന്നു. മരിച്ചവരില്‍ മൂന്നുപേർക്ക് നീന്തല്‍ അറിയില്ലായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.നാട്ടുകാരും പോലീസും ചേർന്നാണ് മൃതദേഹങ്ങള്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഘോഷവേളയില്‍ ഉണ്ടായ ഈ ദുരന്തം പ്രദേശത്ത് കനത്ത നാടിനെ കടുത്ത ദുഃഖത്തിലാഴ്ത്തി.

You may also like

error: Content is protected !!
Join Our WhatsApp Group