Home തിരഞ്ഞെടുത്ത വാർത്തകൾ അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍, കൊലപാതക സമയത്ത് ഉമര്‍ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു

അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍, കൊലപാതക സമയത്ത് ഉമര്‍ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 കാരൻ അഭിരാമിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ ഗുണ്ട ഉമറിന്‍റെ കാമുകി ഐശ്വര്യയും അറസ്റ്റില്‍.ഗൂഢാലോചനയില്‍ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഐശ്വര്യയെ ഫോണില്‍ വിളിച്ച്‌ ഹോള്‍ഡ് ചെയ്ത ശേഷം ഫോണ്‍ വീട്ടില്‍ വെച്ചാണ് ഉമർ കൊല നടത്താൻ പോയത്.ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥി അഭിരാമിന്‍റെ കൊലയില്‍ ഓരോ ദിവസവും പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ഗൂഢാലോചനാ വിവരങ്ങള്‍. പതിനേഴുകാരനായ പ്രതിയും പ്രതിയുടെ കാമുകി ആനന്ദയും സുഹൃത്തും ഗുണ്ടയുമായ ഉമറുമാണ് ഇതിനകം റിമാൻഡില്‍. ഉമറിന്‍റെ കാമുകി ഐശ്വര്യയും പ്രതിപ്പട്ടികയിലേക്ക് എത്തി. കൊലക്ക് കൂട്ടുനിന്ന ഉമറായിരുന്നു മാസ്റ്റർ ബ്രെയിൻ.

കൊലപാതകം നടത്തിയ പാങ്ങപ്പാറയിലെ തൻെറ സാനിധ്യം പുറത്തുവരാതിരിക്കാനാണ് ഉമറും ഐശ്വര്യവു ചേർന്ന് പദ്ധതി തയ്യാറാക്കിയത്.മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോള്‍ വീട്ടിലായിരുന്നുവെന്ന പൊലിസിനെ തെറ്റിദ്ധരിപ്പിക്കാൻ ഉമർ ഫോണ്‍ വീട്ടില്‍ വച്ചാണ് പോയത്. വെറുതെ വെച്ച്‌ പോയതല്ല. ഐശ്വര്യയെ വിളിച്ച്‌ കണക്‌ട് ചെയ്തിട്ടു. ആ സമയം ഐശ്വര്യ കോള്‍ കട്ടാക്കിയില്ല. ഫോണ്‍ ഒരുവശത്ത് കോളില്‍ ഹോള്‍ഡ് ചെയ്തിരിക്കുമ്പോള്‍ ഉമറും പതിനേഴുകാരനും പോയി അഭിരാമിനെ ക്രൂരമായി കൊലപ്പെടുത്തി. സിസിടിവി ക്യാമറയുടെ മുന്നിലൊന്നും പെടാതെയായിരുന്നു ഉമറിന്‍റെ സഞ്ചാരം. കൊലചെയ്ത കാര്യം ഐശ്വര്യയെ അറിയിച്ചു.

അത് പതിനേഴ് കാരനാണ് ചെയ്തതെന്ന് വരുത്താൻ ഇരുവരും ചാറ്റ് ചെയ്ത് തെളിവുണ്ടാക്കി.പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചാല്‍ ഈ ചാറ്റിലൂടെ താൻ സ്ഥലത്ത് പോയില്ലെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. 17 കാരനെ കൊണ്ട് കുറ്റം ഏല്‍ക്കാൻ പറഞ്ഞതും ഉമറാണ്. കൊലപാതകം നടത്തിയ സമയം 17 കാരൻ ഉപയോഗിച്ച വസ്ത്രം ഇന്നലെ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും കണ്ടെത്തി. എന്നാല്‍ അഭിരാമിനെ വീട്ടിന് പുറത്തേക്ക് വിളിച്ചിറക്കാൻ ഉപയോഗിച്ച ഫോണ്‍ പ്രതികള്‍ ഒളിപ്പിച്ചിരിക്കുകയാണ്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ തോടും കുറ്റിക്കാടും പൊലിസ് അരിച്ചു പെറുക്കിയെങ്കിലും തൊണ്ടിമുതല്‍ കിട്ടിയില്ല.

You may also like

error: Content is protected !!
Join Our WhatsApp Group