Home തിരഞ്ഞെടുത്ത വാർത്തകൾ ചേരാനല്ലൂർ ബെൻസ് അപകടക്കേസ്: അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ജയബാലകൃഷ്ണന്റെ കുടുംബം; വാദം ഇന്ന് ഹൈക്കോടതിയിൽ

ചേരാനല്ലൂർ ബെൻസ് അപകടക്കേസ്: അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ജയബാലകൃഷ്ണന്റെ കുടുംബം; വാദം ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസില്‍ പ്രതിയായ അഡീഷണല്‍ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയില്‍ എതിർസത്യവാങ്മൂലം ഫയല്‍ ചെയ്തു.പ്രതിയുടെ ഔദ്യോഗിക പദവിയും സ്വാധീനവും കേസിന്റെ അന്വേഷണത്തെ അട്ടിമറിക്കാൻ ഇടയാക്കുമെന്ന് സത്യവാങ്മൂലത്തില്‍ കുടുംബം ചൂണ്ടിക്കാണിക്കുന്നു. അപകടത്തിന് ശേഷം ജഡ്ജിയും ഭാര്യയും സംഭവസ്ഥലത്ത് മൂന്ന് മണിക്കൂറോളം ചെലവഴിച്ചെന്നും ഈ സമയത്ത് തെളിവുകള്‍ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും കുടുംബം ആരോപിക്കുന്നു. അതിനാല്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്നും കേസില്‍ സ്വതന്ത്ര അന്വേഷണത്തിന് അവസരം നല്‍കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

അഡീഷണല്‍ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കാനായി പരിഗണിക്കും.ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മകള്‍ ഭദ്രകീർത്തികേസില്‍ ജഡ്ജിക്കെതിരെ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീർത്തി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു. കേസിലെ പ്രതിയായ 17-കാരന്റെ അച്ഛനും വാഹന ഉടമയുമായ ജഡ്ജി തെളിവുകള്‍ നശിപ്പിച്ചു എന്ന പരാതിയിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസിപി മൊഴിയെടുത്തത്. തങ്ങളുടെ സംശയങ്ങളെല്ലാം ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിയായ മകനെ രക്ഷിക്കാൻ അച്ഛനായ ജഡ്ജി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ചെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

റീല്‍ ചിത്രീകരണത്തിനിടെ അതിവേഗ അപകടംകഴിഞ്ഞ മാസം 25-ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിവേഗതയില്‍ കാർ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി ഇയാള്‍ വാഹനവുമായി ഇറങ്ങിയതെന്നും പോലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുൻപ് 17-കാരൻ 104 കിലോമീറ്റർ വേഗതയില്‍ വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group