Home കർണാടക ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദത്തിലായ ആളെ വീട്ടിലേക്ക് ക്ഷണിച്ച യുവാവിന് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന അനുഭവവും ലക്ഷങ്ങളുടെ നഷ്ടവും.ബെംഗളൂരു ചന്ദ്ര ലേഔട്ടില്‍ നടന്ന സംഭവത്തില്‍ 20 ലക്ഷം രൂപ വിലമതിക്കുന്ന 226 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. സംഭവത്തില്‍ നാസിയ, സയ്യിദ് മൗഷിന്‍ എന്നീ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.ഒക്ടോബര്‍ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുടമസ്ഥനും ഭാര്യയും വീട് പൂട്ടി താക്കോല്‍ സുഹൃത്തിനെ ഏല്‍പ്പിച്ച്‌ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.

ഈ സമയം വീട്ടിലുണ്ടായിരുന്ന സുഹൃത്ത് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ആള്‍ മുഖംമൂടി മാറ്റിയപ്പോഴാണ് ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് മനസ്സിലായത്. പിന്നാലെ പത്ത് മിനിറ്റിനുള്ളില്‍ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ കൂടി കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടിലേക്ക് കയറി. തുടര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളുമായി പ്രതികള്‍ കടന്നുകളയുകയായിരുന്നു. വീട്ടുടമസ്ഥന്‍ തിരിച്ചെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

You may also like

error: Content is protected !!
Join Our WhatsApp Group