Home Featured മൈസൂരു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊടും ക്രിമിനലുകള്‍, ചോദ്യം ചെയ്യലില്‍ വ്യക്തമായത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളെന്ന് പൊലീസ്

മൈസൂരു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊടും ക്രിമിനലുകള്‍, ചോദ്യം ചെയ്യലില്‍ വ്യക്തമായത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളെന്ന് പൊലീസ്

by admin

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഇതിനു മുമ്ബും കമിതാക്കളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ചോദ്യം ചെയ്യലിനിടയില്‍ പ്രതികള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് എ സി പി ശശിധറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യക്തമാക്കി. ഭൂപതി, ജോസഫ്, മുരുകേശന്‍, അരവിന്ദ് എന്നിവരെ കൂടാതെ ഒരു 17 വയസ്സുകാരനെയും ബലാത്സംഗ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അജ്ഞാത കേന്ദ്രത്തില്‍ വച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തത്. അതേസമയം മൈസൂരു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനു വേണ്ടി പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ചാമുണ്ഡിമലയടിവാരത്ത് ഒഴിവു സമയം ചെലവഴിക്കാനെത്തുന്ന കമിതാക്കളെ ഇതിനു മുമ്ബും പീഡിപ്പിച്ചിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചു. മൈസൂരുവിലെ ബന്ദിപ്പാളയത്തുള്ള എ പി എം സി യാര്‍ഡിലെ ജോലിക്കാരായ പ്രതികള്‍ ജോലി സമയം കഴിഞ്ഞ് ചാമുണ്ഡിമലയടിവാരത്ത് എത്തുകയും അവിടെ ആള്‍ക്കൂട്ടം ഒഴിവാക്കിയിരിക്കുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും പണവും ആഭരണങ്ങളും മോഷ്ടിക്കുന്നതും പതിവായിരുന്നു. അപമാനം ഭയന്ന് ഇവരാരും പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. ഈ പ്രദേശത്ത് പൊലീസ് പട്രോളിംഗ് ഇല്ലാത്തതും പ്രതികള്‍ക്ക് സഹായകമായി. കുറ്റകൃത്യം നടത്തിയശേഷം തമിഴ്നാട്ടിലേക്ക് കടന്നുകളയുന്നതായിരുന്നു പ്രതികളുടെ പതിവ്.

പ്രതികളെ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഭൂപതിയും മുരുകേശനും ഇതിനു മുമ്ബും പൊലീസ് കേസുകളില്‍ പ്രതികളായിരുന്നു. ആറു മാസം മുമ്ബ് ഭൂപതിയെ മൈസൂരു പൊലീസ് ചന്ദനതടി മോഷ്ടിച്ച കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്ബ് തമിഴ്‌നാട്ടിലെ ഈറോഡില്‍ നടന്ന കൊലപാതകകേസിലെ പ്രതിയാണ് മുരുകേശന്‍.

onamtraditions.com
Love our tradition
ഓണം ട്രഡീഷൻസ് നിങ്ങൾക്കായി ഒരുക്കുന്നു
🔵 മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ
🟣 ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ
🔵 ചുമർചിത്രങ്ങൾ, വിളക്കുകൾ…മ്യൂറൽ ചിത്രങ്ങൾ…
തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴിയും ലഭ്യമാണ്
സന്ദർശിക്കു▶️
https://onamtraditions.com/login?referrer=AAAE
Visit Our store@ MADIWALA▶️ https://g.co/kgs/yJ2b62
Call: 095269 18111

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group