Home തിരഞ്ഞെടുത്ത വാർത്തകൾ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു

വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു

വർക്കല: വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചതായി പരാതി. ചെറുന്നിയൂർ ഉതൃട്ടാതിയില്‍ അദ്ധ്യാപകൻ ബിനുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.18 ന് കുടുംബ സമേതം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി 21 ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം അറിയുന്നത്. ഗേറ്റ് പൂട്ടിയ നിലയില്‍ തന്നെയായിരുന്നു. മുൻ വശത്തെ കതക് കുത്തി തുറന്നാണ് കയറിയത്.

അലമാര കുത്തി തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടനിലയിലാണ്. അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ ബ്രയിസ് ലറ്റും മോതിരവും, പഴ്സില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയും , വില കൂടിയ വസ്ത്രങ്ങളുമാണ് മോഷണം പോയത്. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ തെളിവെടുത്തു. സമീപത്തെ ചില വീടുകളിലും മോഷണ ശ്രമം നടന്നതായി പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group