Home Featured ചാമുണ്ഡി ഹില്‍സിലെത്തിയ വിദ്യാര്‍ഥിനിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ചാമുണ്ഡി ഹില്‍സിലെത്തിയ വിദ്യാര്‍ഥിനിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

by admin

മെസുരു: ചാമുണ്ഡി ഹില്‍സിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിനിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സില്‍ എത്തിയ പെണ്‍കുട്ടിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

ബൈക്ക് തടഞ്ഞ് നിര്‍ത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷം പെണ്‍ുകുട്ടിയെ ആക്രമിക്കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയും സുഹൃത്തും നിലവില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ മൈസൂരു അല്ലനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പെണ്‍കുട്ടിയും സുഹൃത്തും മൊഴി നല്‍കാനുള്ള അവസ്ഥയിലല്ലെന്നും ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയാല്‍ പ്രതികളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group