Home കർണാടക സഹോദരനെ വിളിക്കാൻ അമ്മയ്‌ക്കൊപ്പം എത്തി; സ്കൂള്‍ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

സഹോദരനെ വിളിക്കാൻ അമ്മയ്‌ക്കൊപ്പം എത്തി; സ്കൂള്‍ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

മൈസൂരു: സ്കൂള്‍ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം.കർണാടകയിലെ മൈസൂരു ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നിട്ടുള്ളത്. ഒരു വയസ്സും ഏഴു മാസവും പ്രായമുള്ള ലതിക്‌ഷയാണ് അപകടത്തില്‍ മരിച്ചത്. തന്റെ സഹോദരനെ സ്കൂളില്‍ നിന്ന് വിളിക്കാനായി അമ്മയ്ക്കൊപ്പമാണ് കുഞ്ഞ് എത്തിയത്.സ്കൂള്‍ ബസില്‍നിന്ന് നാലു വയസ്സുള്ള മകനെ അമ്മ താഴെയിറക്കുന്നതിനിടെ, ഡ്രൈവർ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയം തൊട്ടടുത്തു നിന്നിരുന്ന ലതിക്‌ഷയെ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.തുടർന്ന് ബസ്സിന്റെ ടയർ കുഞ്ഞിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ തല്‍ക്ഷണം മരിക്കുകയും ചെയ്തു.സംഭവത്തില്‍ സ്കൂള്‍ ബസ് ഡ്രൈവർ സിദ്ധരാജുവിനെതിരെ (42)തിരെ കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവുമാണ് പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തതെന്നും, സംഭവത്തില്‍ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നുമാണ് കുടുംബം നല്‍കിയിരിക്കുന്ന പരാതിയില്‍ ആവശ്യപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group