Home കർണാടക ’40 പേര്‍ അഞ്ചുമണിക്കൂറോളം ഉറക്കെ സംസാരിക്കുന്നതും ചിരിക്കുന്നതും സങ്കല്‍പ്പിച്ച്‌ നോക്കൂ…’; ട്രെയിൻ യാത്രയിലെ ദുരനുഭവം വിവരിച്ച്‌ ഗായിക ശിവശ്രീ

’40 പേര്‍ അഞ്ചുമണിക്കൂറോളം ഉറക്കെ സംസാരിക്കുന്നതും ചിരിക്കുന്നതും സങ്കല്‍പ്പിച്ച്‌ നോക്കൂ…’; ട്രെയിൻ യാത്രയിലെ ദുരനുഭവം വിവരിച്ച്‌ ഗായിക ശിവശ്രീ

by ടാർസ്യുസ്

ബെംഗളൂരു: ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച്‌ ഗായികയും ബിജെപി എംപി തേജസ്വി സൂര്യയുടെ ഭാര്യയുമായ ശിവശ്രീ സ്കന്ദപ്രസാദ്.അഞ്ചുമണിക്കൂറോളം സഹയാത്രക്കാരുടെ ബഹളവും സഹിച്ച്‌ യാത്രചെയ്യേണ്ടിവന്ന അവസ്ഥയെക്കുറിച്ചാണ് ശിവശ്രീ. പൊതുസ്ഥലങ്ങളില്‍ പെരുമാറ്റത്തില്‍ ഇനി നാം എന്നാണ് പുരോഗമിക്കുകയെന്നും ശിവശ്രീ ചോദിച്ചു.40-ഓളം പേരടങ്ങിയ സംഘമാണ് ഉറക്കെ സംസാരിച്ചും ബഹളംവെച്ചും ചിരിച്ചും യാത്രയില്‍ ശല്യമുണ്ടാക്കിയതെന്നാണ് ശിവശ്രീയുടെ പരാതി. 56 സീറ്റുള്ള കോച്ചില്‍ 40-ഓളം പേരും ഒരു സംഘത്തിലുള്ളവരായിരുന്നു. ഇവർ അഞ്ചുമണിക്കൂറോളം നിർത്താതെ ഉറക്കെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് സങ്കല്‍പ്പിച്ചുനോക്കൂ എന്നും ശിവശ്രീ സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

ബഹളം കൂടിയപ്പോള്‍ താൻ ടിടിഇയെ കണ്ട് മറ്റൊരു കോച്ചില്‍ സീറ്റ് നല്‍കാമോ എന്ന് തിരക്കി. എന്നാല്‍, ഒരു കോച്ചിലും സീറ്റ് ഒഴിവുണ്ടായിരുന്നില്ല. ഇതോടെ അതേ കോച്ചില്‍ തന്നെ യാത്രചെയ്യേണ്ടിവന്നു. ശാന്തമായിരിക്കാൻ ആഗ്രഹിക്കുന്നയാളാണ് താൻ. ഒരുവലിയ സംഘം ഒരുമിച്ച്‌ ട്രെയിൻ യാത്രചെയ്യുമ്പോള്‍ ആദ്യമൊക്കെ ഉണ്ടാകുന്ന സാഹചര്യങ്ങളും സംസാരങ്ങളും നമുക്ക് മനസിലാക്കാം. എന്നാല്‍, ആ സംഘം അഞ്ചുമണിക്കൂറോളം നേരം നിർത്താതെ ചിരിക്കുന്നതും ഉറക്കെ സംസാരിക്കുന്നതും ഒന്ന് ആലോചിച്ച്‌ നോക്കൂ. ഇതിനിടെ എട്ടുപേരടങ്ങുന്ന മറ്റൊരു സംഘം ബഹളമുണ്ടാക്കി യുനോ ഗെയിം കളിക്കുകയുമായിരുന്നു. ഇതേക്കുറിച്ച്‌ ടിടിഇയോട് പറഞ്ഞപ്പോള്‍ ടിടിഇ അവരോട് കാര്യം പറയുകയും അവർ അത് അനുസരിക്കുകയുംചെയ്തു. എന്നാല്‍, പിന്നീട് എന്തിനാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് ടിടിഇ അവരോട് ചോദിച്ചപ്പോള്‍ അവർ ടിടിഇയെ പരിഹസിച്ച്‌ ഗെയിം കളിക്കാൻ ക്ഷണിക്കുകയാണുണ്ടായത്.

തുടർന്ന് ഇതേസംഘം മനഃപൂർവം ഉറക്കെ പാട്ടുപാടാൻ തുടങ്ങിയെന്നും ശിവശ്രീ ആരോപിക്കുന്നു.ഇന്ത്യക്കാർക്ക് പൗരബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. കുറേപേർ വലിയൊരു സംഘമായി യാത്രചെയ്യുമ്പോള്‍ മറ്റുള്ളവർ എന്തിനാണ് അവരുടെ ശല്യം സഹിക്കുന്നത്. പക്ഷേ, ഇന്ത്യയില്‍ അവരെ നമുക്ക് ചോദ്യംചെയ്യാനാകില്ല. ആ കോച്ചിലെ ബാക്കി 16 പേരും അവരെ സഹിക്കുക എന്നത് മാത്രമാണ് ഇവിടത്തെ രീതിയെന്നും പൊതുസ്ഥലത്തെ പെരുമാറ്റത്തില്‍ ഇനി എന്നാണ് നമ്മുടെ രാജ്യം പുരോഗമിക്കുകയെന്നും ശിവശ്രീ ചോദിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group